പറക്കാം വാനിലായി; സദൃശ്യ വാക്യത്തിലെ പുതിയ ഗാനം ശ്രദ്ധനേടുന്നു

ഒപ്പം, വില്ലൻ എന്നീ സിനിമകൾക്ക് ശേഷം ഫോർമ്യൂസിക്സ് സംഗീതം നിർവഹിക്കുന്ന ചിത്രമാണ് സദൃശ്യ വാക്യം. സിനിമയിലെ അടുത്ത ഗാനം പുറത്തിറങ്ങി. പറക്കാം വാനിലായി എന്നുതുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസും വൃന്ദ ഷമീക്കും ചേർന്നാണ്.

എം. പ്രശാന്ത്‌ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മനോജ്‌ കെ. ജയനും ഷീലു എബ്രഹാമുമാണ്‌ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌.സുനവിന്റെ കഥയ്ക്ക്‌ ഷിജു നമ്പ്യത്ത്‌ തിരക്കഥ രചിക്കുന്നു. ഹരിനാരായണനാണ് വരികൾ.