നെഞ്ചുലയ്ക്കുന്ന അറം: വിഡിയോ കാണാം

നയൻതാര കളക്ടറായി വേഷമിട്ട അറം എന്ന ചിത്രത്തിലെ ഒരു പുതിയ ഗാനം കൂടി പുറത്തിറങ്ങി. തോരണം ആയിരം എന്നു തുടങ്ങുന്ന വരികളുള്ള പാട്ടാണിത്. ജിബ്രാന്റേതാണു സംഗീത സംവിധാനം. ജിബ്രാനും വൈക്കം വിജയലക്ഷ്മിയും ചേർന്നാണു പാടിയതും. ഉമാ ദേവിയുടേതാണു വരികൾ. 

ചിത്രത്തിന്റെ കഥാപശ്ചാത്തലവും നയൻതാരയുടെ അഭിനയവും പോലെ തന്നെ തീക്ഷ്ണമാണു ഗാനങ്ങളും. ഗ്രാമീണ ജീവിതത്തിന്റെ ദാരിദ്ര്യവും സ്നേഹവും നന്മയും ആവിഷ്കരിക്കുന്ന ഗാനം. നെഞ്ചുലയ്ക്കുന്ന ദൃശ്യങ്ങളും പാട്ടും. നാടൻ ചേലുള്ള വരികളും ആലാപനവും. ഗോപി നൈനാർ സംവിധാനം ചെയ്ത ചിത്രമാണിത്.