ലിസിയെയും കടത്തി വെട്ടും മകൾ കല്യാണിയുടെ ഡാൻസ്!

പ്രിയദർശന്റെയും ലിസിയുടെയും മകൾ കല്യാണിയുടെ ആദ്യ സിനിമയായ ഹലോയിലെ റിലീസായ ആദ്യ പാട്ട് ഒരു കല്യാണപ്പാട്ടാണ്. ഹാഫ് സാരി അണിഞ്ഞ് കിടിലൻ ലുക്കിൽ വിടർന്ന ചിരിയോടെ ആടിപ്പാടുകയാണ് കല്യാണി. പാട്ടും കല്യാണിയുടെ ലുക്കും നായകൻ അഖില്‍ അക്കിനേനിയ്ക്കൊപ്പമുള്ള ഡാൻസും ഏറെ മനോഹരം. ഒറ്റ ദിവസം കൊണ്ട് ഏഴു ലക്ഷത്തോളം പ്രാവശ്യമാണ് ആളുകൾ ഈ പാട്ട് കണ്ടത്. കല്യാണിയുടെ അമ്മ ലിസി നായികയായ ചിത്രങ്ങളിലും അവരുടെ നൃത്തം ശ്രദ്ധേയമായിരുന്നു. 

മെരിസേ മെരിസേ... എന്നു തുടങ്ങുന്ന ഗാനത്തിന്റെ താളം തീർത്തും ലളിതമാണ്. അനൂപ് റൂബെൻസിന്റേതാണു സംഗീതം. വിക്രം.കെ.കുമാർ സംവിധാനം ചെയ്യുന്ന റൊമാന്റിക് ത്രില്ലർ ചിത്രമായ ഹലോ ഈ മാസം 22ന് റിലീസിനെത്തും.