Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുസൃതികളോടെ സനുഷ: കൊടിവീരനിലെ പാട്ടു കാണാം

kodiveeran-sanusha-songs

ബാലതാരമായി മലയാളത്തെ കൊതിപ്പിച്ച ആ ചിരിയോടെ ഈ തമിഴ് പാട്ടിൽ നിറഞ്ഞു നിൽക്കുകയാണ് സനുഷ. എം.ശശികുമാർ നായകനാകുന്ന കൊടിവീരൻ എന്ന ചിത്രത്തിലേതാണീ ഗാനം. ശശികുമാറിന്റെ അനുജത്തിയായി, ചേട്ടന്റെ പ്രണയത്തിന് കൂട്ടു നിൽക്കുന്ന കുസൃതിക്കുടുക്കയായാണു സനുഷ ചിത്രത്തിലെത്തുന്നത്. ഇരുവരുടെയും ജീവിതത്തിലെ രസകരമായ നിമിഷങ്ങളാണ് ഈ പാട്ടിൽ. 

അയ്യോ അടി ആത്തേ...എന്ന പാട്ട് കേൾക്കാനും കാണാനും ഒരുപോലെ ഭംഗിയുള്ളതാണ്.  എൻ. ആർ. രഘുനാഥനാണ് തമിഴിന്റെ നാടൻ ചേലുളള ഈ പാട്ടിന് ഈണമൊരുക്കിയത്. വന്ദനാ ശ്രീനിവാസനും ജഗദീഷുമാണ് ഈ പാട്ട് പാടിയത്. മോഹൻരാജയാണ് പാട്ടിന് വരികള്‍ എഴുതിയത്. മഹിമ നമ്പ്യാരാണു സിനിമയിലെ നായിക. എം.മുത്തയ്യ സംവിധാനം ചെയ്യുന്ന ചിത്രമാണ് കൊടിവീരൻ.