Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐറ്റം സോങ്ങിനൊപ്പം ദീപ്തിയുടെ മിന്നും പ്രകടനം: വിഡിയോ

deepthi

ആട് 2–വിലെ ‘ചങ്ങാതി നന്നായാൽ’ എന്ന െഎറ്റം സോങ്ങിനൊപ്പം നടി ദീപ്തി സതിയുടെ മിന്നും പ്രകടനം. വനിത ഫിലിം അവാർഡ്സ് 2018–ന്റെ വേദിയിലാണ് താരത്തിന്റെ പ്രകടനം. ഇൗ പാട്ടു കൂടാതെ ‘നീയേ...’ എന്ന ഹിറ്റ് ഗാനത്തിനൊപ്പവും ദീപ്തി ചുവടു വച്ചു. 

‘നീയേ...’ എന്ന തമിഴ് ആൽബം പാട്ടിനൊപ്പമാണ് നൃത്തം ആരംഭിച്ചത്. പിന്നീട് ആട് 2–ലെ െഎറ്റം സോങ്ങിലേക്ക് കടന്നു. പിന്നാലെ കാബിൽ എന്ന ചിത്രത്തിലെ ‘കിസി കോ...’ എന്ന പാട്ടിനൊപ്പമായി പ്രകടനം. സദസ്സിലുള്ളവർ വലിയ ആവേശത്തോടെയാണ് ദീപ്തിയുടെ പ്രകടനത്തെ വരവേറ്റത്. 

ലാൽജോസ് സംവിധാനം ചെയ്ത നീന എന്ന ചിത്രത്തിലൂടെയാണ് ദീപ്തി സതി മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് സോളോ, പുള്ളിക്കാരൻ സ്റ്റാറാ, ലവകുശ എന്നീ ചിത്രങ്ങളിലും നടി സാന്നിധ്യമറിയിച്ചു. ആദ്യ ചിത്രത്തിനായി താരം മുടി മുറിച്ചത് അന്ന് വലിയ വാർത്തയായിരുന്നു.