Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ നൃത്തത്തിന് തമന്ന തയ്യാറെടുത്തത് ഇങ്ങനെ !

tamannah-1

െഎ.പി.എൽ പോലൊരു വലിയ വേദിയിൽ പതിനായിരങ്ങളുടെ മുന്നിൽ നൃത്തം ചെയ്യേണ്ടി വരുമ്പോൾ ആരായാലും ഒന്നു പേടിക്കും. സഭാകമ്പത്തിന് അടിമപ്പെട്ടേക്കും. എന്നാൽ തമന്നയെ അങ്ങനെ പേടിപ്പിക്കാമെന്നോ സമ്മർദത്തിലാക്കാമെന്നോ ആരും വിചാരിക്കേണ്ട. തമന്ന ധോനിയെ പോലെ കൂളാണ്. സൂപ്പർ കൂൾ.

െഎ.പി.എൽ 2018 വേദിയിൽ നടത്തിയ നൃത്തപ്രകടനത്തിന് തമന്നയെ എല്ലാവരും പുകഴ്ത്തുമ്പോൾ വൈറലാവുന്നത് പ്രകടനത്തിനു തൊട്ടുമുമ്പുള്ള തമന്നയുടെ വിഡിയോ കൂടിയാണ്. മേക്കപ്പ് റൂമിൽ ജാക്വലിൻ ഫെർണാണ്ടസിനൊപ്പം തമാശ പറഞ്ഞ് കളിച്ച് ചിരിക്കുകയാണ് താരം. താൻ ആദ്യമായാണ് ഇത്തരമൊരു വേദിയിൽ പരിപാടി അവതരിപ്പിക്കുന്നതെന്നും അതിന്റെ ചെറിയ ടെൻഷനുണ്ടെന്നും താരം നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സി.എസ്.കെ ആണ് തന്റെ പ്രിയ ടീമെന്നു പറഞ്ഞ താരം താൻ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലുള്ള പാട്ടുകൾക്കൊപ്പം നൃത്തം ചെയ്യുന്നുണ്ടെന്നും പറഞ്ഞു.  

50 ലക്ഷം രൂപയാണ് താരം 10 മിനിറ്റ് നേരത്തെ നൃത്തത്തിന് പ്രതിഫലം വാങ്ങിയതെന്നാണ് റിപ്പോർട്ടുകൾ‌. താരം നടത്തിയ റിഹേഴ്സലിന്റെ വിഡിയോയും യൂട്യൂബിൽ വൈറലാണ്.