Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അച്ചന്റെ തകർപ്പൻ‌ സിനിമാ പാട്ട്: വൈറൽ വിഡിയോ

severios-thomas

‘തളിരണിഞ്ഞൊരു കിളി മരത്തിലെ കണി മലരെ വാ’ എന്ന ഗാനം മധുരതരമായ ശബ്ദത്തിൽ പാടുന്ന ക്രിസ്ത്യൻ പുരോഹിതന്റെ വിഡിയോ വൈറലാകുന്നു. ഫാ. സേവേറിയോസ് തോമസിന്റെ ഗാനമാണ് സമൂഹമാധ്യമങ്ങളിൽ വൻ സ്വീകാര്യത നേടുന്നത്.

എസ്.പി. വെങ്കിടേശ് ഇൗണമിട്ട് എം.ജി. ശ്രീകുമാറും കെ.എസ്. ചിത്രയും ചേർന്ന് ആലപിച്ച ഗാനമാണ് അതിമനോഹരമായി ഇൗ അച്ചൻ ആലപിക്കുന്നത്. പാട്ടുകാരനായി പേരെടുത്തിട്ടുള്ള സേവേറിയോസ് അച്ചൻ നേരത്തെ ചില ഭക്തിഗാനങ്ങളൊക്കെ ആലപിച്ചിട്ടുണ്ട്. ചെങ്ങന്നൂർ സ്വദേശിയായ ഇദ്ദേഹം ഒരു റിയാലിറ്റി ഷോയിലും തന്റെ സാന്നിധ്യം ആറിയിച്ചിട്ടുണ്ട്. 

സിനിമാ ഗാനം പാടുന്ന വിഡിയോ പോസ്റ്റ് ചെയ്തതിനു പിന്നാലെ അദ്ദേഹത്തിന് അഭിനന്ദനപ്രവാഹമാണ്. നിരവധി ആളുകളാണ് വിഡിയോ ഷെയർ ചെയ്യുകയും അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തത്. കൂടുതൽ സിനിമാഗാനങ്ങൾ പാടണമെന്ന ആവശ്യമുന്നയിക്കുന്നവരും ഒരുപാടാണ്.