ഗാനഗന്ധര്‍വനെ അധിക്ഷേപിക്കരുത്: ഗായകരുടെ സംഘടന

കൊച്ചി∙ഗാനഗന്ധർവൻ യേശുദാസിനെ ദേശീയ പുരസ്കാര സ്വീകരണവുമായി ബന്ധപ്പെട്ട അനാവശ്യ വിവാദങ്ങളിലേയ്ക്കു വലിച്ചിഴയ്ക്കരുതെന്നും ടിവിയിലും സമൂഹമാധ്യമങ്ങളിലും  അദ്ദേഹത്തിനെതിരെ ചില അഭിനേതാക്കളും സിനിമ പ്രവർത്തകരും സംസ്കാര ശൂന്യമായി പ്രതികരിക്കുന്നതു അവസാനിപ്പിക്കണമെന്നു മലയാള ചലച്ചിത്ര പിന്നണി ഗായകരുടെ സംഘടനയായ സമം ആവശ്യപ്പെട്ടു. 

ചിലരുടെ തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനകൾ അദ്ദേഹത്തെ ആരാധിക്കുന്ന വലിയ ജനവിഭാഗത്തിന്റെയും സമൂഹമാധ്യമങ്ങളിൽ സജീവമായ യുവതലമുറയുടേയും ചിന്തകളെ വഴിതെറ്റിക്കുന്നതാണ്.തലമുറകൾക്കു ഗുരുസ്ഥാനീയനായ യേശുദാസ് 78-ാം വയസിലും മലയാളത്തിനു നേടി തന്ന ദേശീയ ബഹുമതിയുടെ മൂല്യം അംഗീകരിച്ചു അദ്ദേഹത്തോടു മാന്യതയോടെ പെരുമാറണമെന്നു സമം പ്രസിഡന്റ് കെ.എസ്.സുധീപ് കുമാർ, സെക്രട്ടറി ആർ.രവിശങ്കർ എന്നിവർ ആവശ്യപ്പെട്ടു.