വേൽമുരുകന് വൈക്കം വിജയലക്ഷ്മിയുടെ അടിപൊളി ‘റീമിക്സ്’

ഇറങ്ങിയ കാലം മുതൽ ആസ്വാദകരുടെ മനസ്സിൽ ചേക്കേറിയ ഗാനമാണ് നരൻ എന്ന ചിത്രത്തിലെ ‘വേൽ മുരുകാ ഹരോ ഹര’. ഗാനമേളകളിലും മറ്റും സജീവമായ ഇൗ ഗാനം മോഹൻലാൽ ആരാധകർക്കും ഏറ്റവും പ്രിയപ്പെട്ട ഗാനങ്ങളിലൊന്നാണ്. ഇതേ ഗാനത്തിന് വ്യത്യസ്തമായ രൂപം കൊടുത്തിരിക്കുകയാണ് ഗായികയായ വൈക്കം വിജയലക്ഷ്മി.

ഗായത്രി വീണ എന്ന തന്റെ സ്വന്തം വാദ്യോപകരണത്തിലാണ് വിജയലക്ഷ്മി ഇൗ ഗാനത്തെ പുനരവതരിപ്പിച്ചിരിക്കുന്നത്. ചടുല താളത്തിലുള്ള ഗാനത്തെ ഒറ്റക്കമ്പി മാത്രമുള്ള ഗായത്രി വീണയിലൂടെ അതിമനോഹരമായാണ് വിജയലക്ഷ്മി അവതരിപ്പിച്ചിരിക്കുന്നത്. കൈതപ്രം എഴുതി ദീപക് ദേവ് ഇൗണമിട്ട ഗാനം സിനിമയിൽ ആലപിച്ചത് എം.ജി. ശ്രീകുമാറായിരുന്നു.

ഇതിനു മുമ്പും മറ്റു പല പാട്ടുകളും വിജയലക്ഷ്മി ഇതു പോലെ ഗായത്രി വീണ ഉപയോഗിച്ച് അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇത്ര വേഗതയുള്ള ഒരു പാട്ട് അവർ തിരഞ്ഞെടുക്കുന്നത് ഇതാദ്യമായാണ്.