‘ട്രോളപ്പെട്ടവരും അവഗണിക്കപ്പെട്ടവരും ജീവിതത്തിൽ വിജയിച്ചിട്ടേയുള്ളു’

കളിയാക്കപ്പെട്ടവരും അവഗണിക്കപ്പെട്ടവരും ജീവിതത്തിൽ വിജയിച്ചിട്ടേയുള്ളുവെന്ന് സംഗീത സംവിധായകനും ഗായകനുമായ രാഹുൽ രാജ്. കുമ്മനം രാജശേഖരൻ മിസോറാം ഗവർണറായ പശ്ചാത്തലത്തിലാണ് രാഹുൽ ഇത്തരത്തിലൊരു അഭിപ്രായപ്രകടനം സമൂഹമാധ്യമത്തിലൂടെ നടത്തിയത്.

‘ഒരുപാട് കളിയാക്കലുകൾ സഹിച്ചവരും അവഗണന നേരിട്ടവരും ജീവിതത്തിൽ വലിയ വിജയങ്ങൾ നേടിയിട്ടുണ്ട്. അതാണ് പ്രപഞ്ച സത്യം.’ രാഹുൽ രാജ് സമൂഹമാധ്യമത്തിൽ എഴുതിയത് ഇപ്രകാരമാണ്. കുറിപ്പിനു താഴെ അഭിപ്രായപ്രകടനം നടത്തിയവർ രാഹുൽ പറഞ്ഞതിനോട് പൂർണമായും യോജിക്കുന്നുവെന്നാണ് പറയുന്നു. 

ബി.ജെ.പി സംസ്ഥാന അധ്യക്ഷനായ കുമ്മനം രാജശേഖരനെ മിസോറാം ഗവർണറായി നിയമിച്ചു കൊണ്ടുള്ള അറിയിപ്പ് ഇന്നലെ രാത്രിയാണ് വന്നത്. ട്രോളുകളിലെ സജീവ സാന്നിധ്യമായ കുമ്മനത്തിന് ഗവർണർ സ്ഥാനം കൂടി ലഭിച്ചതോടെ സമൂഹമാധ്യമങ്ങളിൽ ട്രോൾ പൂരമായി. ഇൗ പശ്ചാത്തലത്തിലാണ് രാഹുൽ ഇത്തരത്തിലൊരു കുറിപ്പ് പങ്കു വച്ചത്.