മലയാളത്തിൽ ഒരു ഫുട്ബോൾ ആന്തം

ലോകകപ്പ് ഫുട്ബോളിന് തിരി തെളിയാൻ മണിക്കൂറുകൾ മാത്രമേയുള്ളു. ലോകമെങ്ങും ഫുട്ബോൾ ലഹരിയിൽ ആറാടുമ്പോൾ ഇങ്ങ് കേരളത്തിലും അതിന്റെ അലയൊലികൾ തീർക്കുന്ന ആരവം ഉയരുകയാണ്. ആവേശം തീർക്കാൻ മലയാളികൾക്കായി മലയാളത്തിൽ ഒരു ഫുട്ബോൾ ആന്തവും ഇറങ്ങിയിട്ടുണ്ട്. 

‘ഉല്ലാസമായ് ഉന്മേഷമായ്’ എന്ന ഗാനത്തിന്റെ വരികൾ എഴുതി പാടിയിരിക്കുന്നത് അന്ന കത്രീനയാണ്. പ്രശസ്ത ഫാഷൻ ഫോട്ടോഗ്രാഫറായ ജമേഷ് കോട്ടയ്ക്കൽ സംവിധാനം നിർവഹിച്ചിരിക്കുന്ന ഇൗ പാട്ടിന്റെ രംഗങ്ങൾ കേരളത്തിൽ കലാവൈവിധ്യങ്ങളെ ഫുട്ബോളുമായി കൂട്ടിയിണക്കി അവതരിപ്പിക്കുന്നതാണ്.  നിഥിനും ജെസിനും ചേർന്നാണ് ഇൗ ഗാനത്തിന് ഇൗണമിട്ടിരിക്കുന്നത്.

മനോഹരമാ രംഗങ്ങൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത് പ്രകാശ് വേലായുധനാണ്. കേരളത്തിലെ എണ്ണമറ്റ ഫുട്ബോൾ ആരാധകർക്കായി സമർപ്പിച്ചിരിക്കുന്ന ഗാനം കാഴ്ചയ്ക്കും കേൾവിക്കും അതിമനോഹരമാണ്.