ലോകകപ്പാവേശത്തിൽ െ‌എഎം വിജയൻ: തരംഗമായി ഇൗ ഫുട്ബോൾ ഗാനം

കാൽപ്പന്തിനു ചുറ്റും ലോകം കറങ്ങികൊണ്ടിരിക്കുമ്പോൾ ആ ആവേശത്തിൽ പങ്കു ചേരാൻ കേരളത്തിൽ നിന്നും ഇംഗ്ളീഷിലൊരു ലോകകപ്പ് ഗാനം. മലയാളികളുടെ സ്വന്തം െഎ.എം. വിജയൻ അഭിനയിച്ചിരിക്കുന്ന ഒയേ യേ യേ യേഹ് ഒയേ ഒയേഹ് എന്ന ഇൗ ഗാനം സമൂഹമാധ്യമങ്ങളില്‌ തരംഗമാണ്. 

ഫുട്ബോളിന്റെ അവേശം ദൃശ്യങ്ങളിലും കാൽപ്പന്തിന്റെ സൗന്ദര്യം വരികളിലും ആവാഹിച്ചിരിക്കുന്നു. മുൻ ലോകകപ്പുകളിലെ ആവേശകരമായ രംഗങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള ഗാനത്തിലെ വരികൾ ഫുട്ബോൾ ആവേശത്തിലേക്ക് ഉണരാൻ ലേകത്തോടു ആഹ്വാനം ചെയ്യുന്നു. ഡി.ജയദേവൻ ഈണമിട്ടിരിക്കുന്ന ഗാനത്തിനു വരികളെഴുതിയിരിക്കുന്നതു അനീഷ് .സി. പോൾ, മറിയം റൗഫ്, ദീപക് നായർ എന്നിവരാണ്. ജയദേവൻ ഡി, സ്റ്റീവ് ബൻജമിൻ, ദീപക് നായർ, ജമീമ പോൾ, മറിയം റൗഫ് എന്നിവർ ചേർന്നാണ് പാട്ടു പാടിയിരിക്കുന്നത്. 

ഗാനം ഔദ്യോഗികമായി പ്രകാശനം ചെയ്തത് ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐ. എം. വിജയനാണ്. കേരളത്തിൽ ചിത്രീകരിച്ചിരിക്കുന്ന ഈ ഗാനം ഡെക്കേഡ് ഡ്രീംസ് മീഡിയയാണ് നിർമിച്ചിരിക്കുന്നത്. ക്യാമറ:- അജിത് ആചാര്യ, ജിതിൻ സണ്ണി, എഡിറ്റിംങ്ങ്:- കിഷോർ മഠത്തിൽ, സൗണ്ട് മിക്സിംങ്ങ്– ശരത്ത് മോഹൻ.