സണ്ണി ലിയോണിന്റെ തകർപ്പൻ ഡപ്പാംകൂത്ത് ഡാൻസ്: വിഡിയോ

ഫാദേഴ്സ് ഡേയ്ക്ക് സമൂഹമാധ്യമങ്ങളില്‍ ഒരു ചിത്രം പങ്കുവച്ചതിന്റെ പേരില്‍ സൈബര്‍ ആക്രമണം നേരിടുമ്പോൾ സണ്ണിയുടെ പുതിയ പോസ്റ്റ്. ഒരു ഡപ്പാംകൂത്ത് പാട്ടിന് നൃത്തം ചെയ്യുന്ന വിഡിയോയാണ് സണ്ണി ഇത്തണ പങ്കു വച്ചത്. ‌ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വിഡിയോ ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തു. യാതൊരു മുന്നൊരുക്കങ്ങളും ഇല്ലാതെയാണ് താരത്തിന്റെ ചുവടുകള്‍.

അജയ് ദേവഗണ്‍ അഭിനയിച്ച ഒരു പരസ്യ ചിത്രത്തിന്റെ ഡപ്പാംകൂത്ത് ജിംഗിളാണ് സണ്ണി നൃത്തത്തിനായി തിരഞ്ഞെടുത്തത്. പരസ്യത്തിലെ അജയ്‌യുടെ നൃത്തച്ചുവടുകള് വമ്പന്‍ ഹിറ്റായിരുന്നു‍. സ്വന്തം ജീവിതകഥ പറയുന്ന കരണ്‍ജിത്ത് കൗര്‍ എന്ന വെബ് സീരിസിന്റെ തിരക്കിലാണ് സണ്ണി ഇപ്പോൾ.