റിമി ടോമിക്കൊപ്പം ‘ശശി’ പാട്ടുമായി അജു വർഗീസ്

ബാലചന്ദ്രമേനോൻ തിരകഥയെഴുതി സംവിധാനം ചെയ്യുന്ന എന്നാലും ശരത് എന്ന ചിത്രത്തിലെ ‘നീയാണേ ‍ഞാനാണേ എല്ലാരും ശശിയാണേ’ എന്ന ഗാനം പുറത്തിറങ്ങി. ഔസേപ്പച്ചൻ സംഗീതം നൽകിയിരിക്കുന്ന ഗാനത്തിനു ഹരിനാരായണൻ വരികളെഴുതിയിരിക്കുന്നു. നിരഞ്‍ജ് സുരേഷും റിമി ടോമിയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. 

അജു വർഗീസിനൊപ്പം റിമി ടോമി ചിത്രത്തിൽ ഗാനരംഗത്തിൽ പാടി അഭിനയിച്ചിരിക്കുന്നു. ആർ.ഹരികുമാർ നിർമിക്കുന്ന ചിത്രത്തിൽ നവാഗതരായ ചാർലി ജോയ്, നിധി അരുൺ, നിത്യ നരേഷ് എന്നിവർ മുഖ്യവേഷത്തിലെത്തുന്നു. ബാലചന്ദ്ര മേനോൻ, ജോയ് മാത്യു, മേജർ രവി, ലാൽ ജോസ്, എ.കെ സാജൻ ദിലീഷ് പോത്തൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.