‘എന്റെ ശരിക്കുള്ള പേര് സുജിത് വാസുദേവ് എന്നാണ്’ പേരു മാറ്റിയ കഥ ശരത് പറയുന്നു

തന്റെ ശരിക്കുള്ള സുജിത് വാസുദേവ് എന്നാണെന്ന് പ്രശസ്ത സംഗീത സംവിധായകനായ ശരത്. രേഖകളിൽ തന്റെ പേര് സുജിത് വാസുദേവ് എന്നാണെന്നും പേര് പിന്നീട് മാറ്റിയതാണെന്നും ശരത് മഴവിൽ മനോരമയിലെ സൂപ്പർ 4 വേദിയിൽ പറഞ്ഞു.

സൂപ്പർ 4–ന്റെ ഏറ്റവും പുതിയ എപ്പിസോഡിൽ പ്രശസ്ത നടിയായ അനുശ്രീയാണ് അതിഥിയായി എത്തിയത്. ഒാട്ടർഷ എന്ന തന്റെ പുതിയ ചിത്രത്തെക്കുറിച്ച് താരം ഇൗ വേദിയിൽ സംസാരിച്ചു. പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ സുജിത് വാസുദേവ് ഒരുക്കുന്ന ചിത്രത്തിന് സംഗീതം നൽകുന്നത് ശരത് ആണ്. അതെക്കുറിച്ച് ചോദിച്ചപ്പോഴാണ് തന്റെ യഥാർഥ പേരും സുജിത് വാസുദേവ് എന്നാണെന്ന് ശരത് പറഞ്ഞത്. ‘രേഖകളിൽ സുജിത് വാസുദേവ് എന്നാണ്, പക്ഷേ പിന്നീട് ശരത് എന്നാക്കി മാറ്റി’ അദ്ദേഹം പറഞ്ഞു.