Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ഒരു വാക്കിൻ മൗനം നെഞ്ചേറ്റി'... ചരിത്രം കുറിക്കാൻ നിത്യ മേനോൻ

nithya-menon

നിത്യമേനോൻ പ്രധാന വേഷത്തിലെത്തുന്ന പ്രാണയിലെ ഗാനത്തിന്റെ ടീസർ എത്തി. ഒരു വാക്കിൻ മൗനം നെഞ്ചേറ്റി എന്ന ഗാനത്തിന്റെ ടീസറാണ് എത്തിയത്. പ്രശസ്ത ജാസ് സംഗീതജ്ഞൻ ലൂയിസ് ബാങ്ക് സംഗീതം നൽകിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നതും നിത്യ മേനോൻ ആണ്. രാജീവ് നായരുടെതാണു വരികൾ. 

ഒരു സ്ത്രീയുടെ ഏകാന്ത യാത്രയും ജീവിതവും അവർ കണ്ടെത്തുന്ന സന്തോഷങ്ങളുമാണു ഗാനത്തിന്റെ പ്രമേയം. മികച്ച പ്രതികരണമാണ് ഗാനത്തിനു സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്. നിത്യയുടെ ആലാപനത്തെ പ്രശംസിക്കുന്നവരാണ് ഏറെയും. 

nithya-3

ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി ശബ്ദ മിശ്രണം നൽകിയിരിക്കുന്ന ചിത്രമാണ് പ്രാണ. വി.കെ. പ്രകാശ് ആണ് ചിത്രത്തിന്റെ സംവിധാനം. സിങ്ക്സറൗണ്ട് സൗണ്ട് സാങ്കേതിക വിദ്യയിൽ ആദ്യമായി ഒരുക്കുന്ന ചിത്രം കൂടിയാണ് പ്രാണ. നിത്യ മേനോൻ മാത്രമാണു ചിത്രത്തിലെ ഏക കഥാപാത്രം. മലയാളത്തിനു പുറമെ തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം തീയറ്ററുകളിൽ എത്തുന്നുണ്ട്. 

ഇന്ത്യൻ സിനിമയിൽ പ്രാണ ചരിത്രം കുറിക്കുമെന്നാണ് അണിയറ പ്രവർത്തകരുടെ അവകാശവാദം. പ്രശസ്ത ഛായാഗ്രാഹകൻ പി.സി. ശ്രീറാമാണു ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്. ഇന്ത്യൻ സിനിമയിലെ തന്നെ പ്രമുഖർ ഒന്നിക്കുന്ന ചിത്രം, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണു ചലച്ചിത്ര പ്രേമികൾ