ആ ബോളിവുഡ് സംഗീതം കാൻസറിന് കീഴടങ്ങി

ആദേശ് ശ്രീവാസ്തവ

പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ആദേശ് ശ്രീവാസ്തവ (51) അന്തരിച്ചു. കാൻസർ ബാധിച്ച് ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു അദ്ദേഹം. അർദ്ധരാത്രി 12.30ന് ആണ് അദ്ദേഹം കാൻസറിന് കീഴടങ്ങിയത്. നൂറിലധികം സിനിമകൾക്ക് സംഗീതം പകർന്നിട്ടുള്ള അദ്ദേഹം അന്താരാഷ്ട്ര സംഗീത സംരംഭങ്ങളുടെയും ഭാഗമായിട്ടുണ്ട്.

2010ൽ കാൻസർ സ്ഥിരീകരിച്ചതിനെ തുടർന്ന് ചികിൽസ തേടിയിരുന്ന അദ്ദേഹത്തിന്റെ അസുഖം ഭേദമായിയെന്ന് കരുതിയിരിക്കുമ്പോഴാണ് വീണ്ടും അസുഖം സ്ഥിരീകരിച്ചത്. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിൽസയോട് അദ്ദേഹത്തിന്റെ ശരീരം പ്രതികരിക്കുന്നില്ലെന്ന് ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചിരുന്നു.

കബി ഖുഷി കബി ഖം, ചൽത്തേ ചൽത്തേ എന്നിങ്ങനെ നിരവധി ചിത്രങ്ങൾക്ക് സംഗീത സംവിധാനം ചെയ്തിട്ടുള്ള അദ്ദേഹം നിരവധി പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. ആദേശ് ശ്രീവാസ്തവ അവസ്ഥ മോശമാണെന്ന വാർത്തകൾ വന്നതോടെ ബോളിവുഡിൽ നിന്നും നിരവധി ആളുകൾ അദ്ദേഹത്തെ സന്ദർശിക്കാനും ആശുപത്രിയിലെത്തുന്നുണ്ടായിരുന്നു. അദ്ദേഹത്തെ മരണവിവരത്തോട് ബോളിവുഡ് താരങ്ങൾ ഞെട്ടലോടെയാണ് പ്രതികരിച്ചത്.