തെരുവിൽ കിടക്കുന്നവർക്കെതിരെ വിവാദ പ്രസ്താവനയുമായി അഭിജിത് ഭട്ടാചാര്യ

അഭിജിത് ഭട്ടാചാര്യ

ബോളിവുഡ് താരം സൽമാൻ ഖാനെ കോടതി ശിക്ഷിച്ചതിന് പിന്നാലെ വിവാദ പ്രസ്താവനയുമായി സംഗീതജ്ഞൻ അഭിജിത് ഭട്ടാചാര്യ. റോഡിൽ കിടക്കുന്നത് പട്ടികളാണ്. അങ്ങനെ കിടക്കുന്ന പട്ടികൾ ചിലപ്പോൾ ചത്തെന്നിരിക്കും. റോഡുകൾ പാവപ്പെട്ടവന്റെ കുടുംബ സ്വത്തല്ല. തനിക്കും ഒരു വർഷത്തോളം വീടില്ലായിരുന്നെന്നും എന്നാൽ താൻ റോഡിൽ കിടന്നിട്ടില്ലെന്നും ട്വീറ്റ് ചെയ്തിരിക്കുകയാണ് താരം. ഒപ്പം സൽമാൻ ഖാന് പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്.

റോഡുകൾ ആർക്കും കിടക്കാൻ വേണ്ടി ഉണ്ടാക്കുന്നതല്ലെന്നും അതിനാൽ അപകടമുണ്ടായാൽ അത് ഡ്രൈവറിന്റെയോ മദ്യപിച്ചിരിക്കുന്നവരുടെയോ തെറ്റല്ലെന്നും അഭിജിത് ട്വീറ്റിൽ പറയുന്നു. ട്വീറ്റ് വന്നതോടെ അഭിജിതിനെതിരെ സോഷ്യൽ മീഡിയയിൽ ശക്തമായ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. സൽമാനെ പിന്തുണയ്ക്കുന്നവരും അദ്ദേഹത്തിന്റെ ആരാധകരും അഭിജിന്റെ പ്രസ്താവനയ്ക്കെതിരെ ശക്തമായി രംഗത്തെത്തിയിട്ടുണ്ട്.