സ്വാതിയുടെ മരണം; പഴി സിനിമയ്ക്കോ ?

ഇൻഫോസിസ് ഉദ്യോഗസ്ഥ സ്വാതിയുടെ കൊലപാതകത്തെ തുടർന്ന് തമിഴ് സംവിധായകർക്കെതിരെ രൂക്ഷ വിമർശനവുമായി ഗായകൻ ശ്രീനിവാസ്. പെണ്ണിന്റെ പുറകേയിങ്ങനെ റൊമാൻസുമായി നടന്നു ശല്യം ചെയ്യുന്നത് അത്ര നല്ല കാര്യം അല്ലെന്നും അതിനെ ഇത്ര വലിയ സംഭവമാക്കി സിനിമ ചെയ്യുന്ന രീതിയി ശരിയല്ലെന്നും  പ്രബുദ്ധരായ തമിഴ് സിനിമാ സംവിധായകർ മനസിലാക്കണമെന്ന് ശ്രീനിവാസ് തന്റെ പേജിലൂടെ ആവശ്യപ്പെടുന്നു. 

"സ്വാതി കേസിലെ പ്രതി ആരാണെന്ന് കണ്ടെത്തിക്കഴിഞ്ഞു. എന്താണ് കാരണമെന്നും വ്യക്തമായിക്കഴിഞ്ഞു. പെണ്ണിന്റെ പുറകേയിങ്ങനെ റൊമാൻസുമായി നടന്നു ശല്യം ചെയ്യുന്നത് അത്ര നല്ല കാര്യം അല്ലെന്നും അതിനെ ഇത്ര വലിയ സംഭവമാക്കി സിനിമ ചെയ്യുന്ന രീതിയി ശരിയല്ലെന്നും ഇനിയെങ്കിലും പ്രബുദ്ധരായ തമിഴ് സിനിമാ സംവിധായകർ മനസിലാക്കുമെന്നു കരുതാമോയെന്ന് ശ്രീനിവാസ് ചോദിക്കുന്നു". ഫെയ്സ്ബുക്ക് പേജിൽ ഇതിനോടകം വാദപ്രതിവാദങ്ങൾ ആരംഭിച്ചു കഴിഞ്ഞു. യാഥാർഥ്യമുള്ള പ്രണയങ്ങളെ ചിത്രീകരിക്കുവാനുള്ള ശ്രമമാണുണ്ടാകേണ്ടതെന്നും ശ്രീനിവാസ് പറഞ്ഞു. 

കൊലപാതകത്തിന് സിനിമയെ പഴിക്കുന്ന ശ്രീനിവാസിന്റെ നിലപാടിനെ എതിർത്തു പലരും രംഗത്തെത്തിയിട്ടുണ്ട്