മീനയുടെ പാട്ട് വൈറലാകുന്നു

മീന നല്ലൊരു അഭിനേത്രിയാണെന്ന് നമുക്കെല്ലാമറിയാം. പക്ഷേ മീന നന്നായി പാടുകയും ചെയ്യുമോ? അങ്ങനെയേ തോന്നൂ ഈ പാട്ടു കണ്ടാൽ. അതെന്തായാലും ഇന്ന് രാവിലെ മുതൽ സമൂഹ മാധ്യമങ്ങളിൽ തരംഗമാണ് മീനയുടെ ഒരു വിഡിയോ. മീന പാടുന്നതായിട്ടാണ് വിഡിയോയിലുള്ളത്. നല്ലൊരു വീട്ടമ്മയുടെ ലുക്കിലാണ് നടി. ഒരു പുഴയരികിൽ എന്നു തുടങ്ങുന്ന പാട്ട്...അടുക്കളയിൽ നിന്ന് പാടുന്നതായിട്ടാണ് ദൃശ്യങ്ങൾ മനസിലാക്കിത്തരുന്നത്. ആരാണീ ഗാനം പാടിയ ഗായിക എന്നൊന്നും അറിയില്ല. മീന അസലായി അഭിനയിച്ചിട്ടുണ്ട്. പാട്ടും മീനയുടെ വേഷവും മനോഹരമായതു കൊണ്ടു തന്നെ സമൂഹമാധ്യമങ്ങളിൽ ഈ വിഡിയോയുടെ പൊരുളറിയാനുള്ള ചര്‍ച്ചകൾ തുടങ്ങിക്കഴിഞ്ഞു.