Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രേതമാകും മുൻപ് അനുഷ്ക ഇങ്ങനെയോ? ഫില്ലോരി പാട്ട് കാണാം

phillauri-saheba-song

കരിയറിൽ ആദ്യമായി അനുഷ്ക ശർമ പ്രേതമായി അഭിനയിക്കുന്ന ചിത്രമാണ് ഫില്ലോരി. അതുകൊണ്ടു തന്നെ ഈ സിനിമയിലേക്ക് ഏറെ കൗതുകത്തോടെയാണ് പ്രേക്ഷകർ നോക്കുന്നത്. സിനിമയിൽ നിന്നു പുറത്തിറങ്ങിയ പാട്ടുകളെല്ലാം മനോഹരമായിരുന്നു. ഏറ്റവും പുതിയ ഗാനമായ സാഹിബ ഏറെ പ്രിയപ്പെട്ടതാകുകയാണ്. അനുഷ്ക ശര്‍മയും ദില്‍ജിത് ദോസാൻ‌ജും തമ്മിലുള്ള പ്രണയവും വേർപിരിയലുമാണു രംഗങ്ങളിൽ. 

അൻവിദ ദത്ത് വരികളെഴുതിയ ഗാനം റോമിയും പവ്നി പാണ്ഡേയുമാണു പാടിയിരിക്കുന്നത്. ശാശ്വന്ത് സച്ച്ദേവിന്റേതാണു സംഗീതം. എൻഎച്ച്10 നുശേഷം അനുഷ്ക നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. സിനിമ ഈ മാസം 24ന് തീയറ്റുകളിലെത്തും. 

നവാഗതനായ അൻഷായി ലാൽ സംവിധാനം ചെയ്യുന്ന കോമഡി ചിത്രമാണിത്. അസാധാരണമായ ഒരു പ്രണയ കഥ. ഉപദ്രവകാരിയല്ലാത്ത ഒരു പാവം പ്രേതമായാണ് അനുഷ്ക എത്തുന്നത്.