എഡിജിപി സന്ധ്യ ഗാനരചയിതാവാകുന്നു?

കാക്കിക്കുള്ളിലെ കവിഹൃദയം ഗാനരചയിതാവാകുന്നു. അഡീഷണൽ ഡയറക്റ്റർ ജനറൽ ഓഫ് പോലീസ് ബി സന്ധ്യയാണ് സിനിമയ്ക്കായി ഗാനമെഴുതാൻ ഒരുങ്ങുന്നത്. ഹല്ലേലൂയ എന്ന ചിത്രത്തിന് വേണ്ടിയാണ് സന്ധ്യ പാട്ടെഴുതുന്നത്. ബൈബിൾ സിനിമയായ സോങ് ഓഫ് സോളമന്റെ സംവിധായകൻ സുധി അന്ന സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഹല്ലേലൂയ.

ചിത്രത്തിന്റെ ടൈറ്റിൽ ഗാനമായിരിക്കും ബി സന്ധ്യ രചിക്കുന്നത്. നരേനും മേഘ്ന രാജും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ഹല്ലേലൂയ. ചിത്രത്തിന്റെ ഷൂട്ടിങ് ഉടൻ ആരംഭിക്കുമെന്നാണ് നിർമ്മാതാക്കൾ അറിയിച്ചിരിക്കുന്നത്.