വസ്ത്രധാരണം പാളി; വേദിയിൽ നാണംകെട്ട് ബ്രിട്നി സ്പിയേഴ്സ്

ഒരു ചെറിയ പിഴവു മതി എത്ര വലിയ ഗായകരുടെയും പരിപാടികളുടെ നിറംകെടുത്താൻ. പ്രശസ്ത ഗായിക ബ്രിട്നി സ്പിയേഴ്സിനു സംഭവിച്ചതും അതാണ്. താരം അണിഞ്ഞിരുന്ന ഉടുപ്പിന്റെ പുറകിലത്തെ ബട്ടൺസ് പൊട്ടിപ്പോയതോടെയാണ് കാര്യം വഷളായത്. ഗായിക ഒന്നു അമ്പരന്നെങ്കിലും പാട്ടു തുടർന്നു. 

വസ്ത്രധാരണം നേരെയാക്കുവാനുള്ള വെപ്രാളത്തിനിടെ പാട്ടിന്റെ ശ്രുതിയും താളവുമൊക്കെ തെറ്റിയതോടെ കേ‍ൾവിക്കാരും ബഹളും തുടങ്ങി. പിന്നണിയിൽ നൃത്തം ചെയ്തുകൊണ്ടിരുന്നൊരാൾ വന്നു ഗായികയുടെ വസ്ത്രം ശരിയാക്കി കൊടുത്തുവെങ്കിലും പിന്നെയും അതു പഴയപടിയായി. കുറച്ചു സെക്കൻഡുകൾ വേദിയിലെ വെളിച്ചെ കെടുത്തി ഒരു വസ്ത്രവും പിന്നെ അതിനു മുകളിൽ വേറൊരു കോട്ടും അണിഞ്ഞാണു ഗായിക പാട്ടു തുടർന്നത്. ഇതെല്ലാം പാട്ടു പാടിക്കൊണ്ടിരിക്കുന്നതിനിടയിലാണു സംഭവിച്ചതും. 

ഗായികമാർക്ക് ഇത്തരം അബദ്ധം സംഭവിക്കുന്നതു പതിവല്ല. എന്തായാലും ബ്രിട്നി സ്പിയേഴ്സിനൊപ്പമുള്ളവർ സമയോചിതമായി ഇടപെട്ടതുകൊണ്ട് കാര്യങ്ങൾ വഷളായില്ല. ഐ ലവ് റോക്ക് ആൻഡ് റോൾ‌ എന്ന പാട്ടിന്റെ കവർ വേർഷൻ പ്ലാനറ്റ് ഹോളിവുഡ് റിസോർട്ടിൽ വച്ചു പാടുന്നതിനിടെയാണു സംഭവം നടന്നത്.