Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോകത്തിൽ ഏറ്റവും പ്രതിഫലം പറ്റുന്ന ഡിജെ

Calvin Harris

പ്രശസ്ത ബിസിനസ് മാസികയായ ഫോർബ്‌സ് ലോകത്തിൽ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന ഡിജെകളുടെ കണക്കുകൾ പുറത്തുവിട്ടപ്പോൾ സ്‌കോട്ടിഷ് ഡിജെയും പാട്ടുകാരനുമായ കാൽവിൻ ഹാരിസ് തുടർച്ചയായി രണ്ടാം തവണയും ലോകത്തിൽ ഏറ്റവും അധികം പ്രതിഫലം പറ്റുന്ന ഡിജെയായി തിരഞ്ഞെടുത്തു. കഴിഞ്ഞ 12 മാസം കൊണ്ട് 66 ദശലക്ഷംലക്ഷം ഡോളറാണ് (437.6 കോടി രൂപ) കാൽവിൻ ഹാരിസിന്റെ സമ്പാദ്യം. കഴിഞ്ഞ വർഷവും ഏകദേശം ഇത്രതന്നെയായിരുന്നു കാൽവിന്റെ സമ്പാദ്യം.

പ്രശസ്ത താരങ്ങളുമായും, അമേരിക്കയിലെ ഏറ്റവും വലിയ നൈറ്റ് ക്ലബുകളുമായുമുള്ള സഹകരണവുമാണ് കാൽവിലെ ഏറ്റവും പ്രതിഫലം പറ്റുന്ന ഡിജെ ആക്കി മാറ്റിയത്. ലോകത്തെ പല ഡിജെകളെയും കടത്തിവെട്ടിയ 29 കാരൻ കാൽവിൻ ഹാരിസ് ഒരു രാത്രിക്കായി 300,000 ഡോളറാണ് (1.8 കോടി രൂപ) ഈടാക്കുന്നത്. തൊട്ടടുത്ത എതിരാളിയെക്കാൾ ഇരട്ടിയിൽ അധികം വരുമാനം കാൽവിൻ കഴിഞ്ഞ വർഷം മാത്രമുണ്ടാക്കി എന്നതാണ് താരത്തിന്റെ പ്രത്യേകത.

ഹാരിസിനു പുറകിൽ ഫ്രെഞ്ച് ഡിജെ ഡേവിഡ് ഗ്യുറ്റയാണ് ഏകദേശം 37 ദശലക്ഷം ഡോളറാണ് ഡേവിഡ് ഗ്യുറ്റയുടെ ഒരു വർഷത്തെ വരുമാനം. കഴിഞ്ഞ വർഷം നാലാം സ്ഥാനത്തായിരുന്ന ടെസ്‌റ്റോയ്ക്കാണ് ഇത്തവണ മൂന്നാം സ്ഥാനം ലഭിച്ചിരിക്കുന്നത്. ഏകദേശം 36 ദശലക്ഷം ഡോളറാണ് ടെസ്‌റ്റോയുടെ വരുമാനം. സ്‌ക്രിലക്‌സ് (24 ദശലക്ഷം ഡോളർ), സ്റ്റീവ് അക്കി(24 ദശലക്ഷം ഡോളർ), അവാച്ചി(19 ദശലക്ഷം ഡോളർ), കാസ്‌കാഡേ(18 ദശലക്ഷം ഡോളർ), മാർട്ടിൻ ഗാരിക്‌സ്, സെഡ്ഡ് (17 ദശലക്ഷം ഡോളർ), ആഫ്രോ ജാക്ക് (16 ദശലക്ഷം ഡോളർ) തുടങ്ങിയവരാണ് ആദ്യ പത്തിൽ എത്തിയിരിക്കുന് മറ്റ് ഡിജെകൾ.

1984 ൽ സ്‌കോട്ട്‌ലാന്റിൽ ജനിച്ച ആഡം റിച്ചാർഡ് വെയിൽസ് എന്ന കാൽവിൻ ഹാരിസ് ഇലക്‌ട്രോണിക്ക് സംഗീതത്തിലെ പ്രമുഖരിൽ ഒരാളാണ്. 2007 ൽ പുറത്തിറങ്ങിയ ആൽബം 'ഐ ക്രിയേറ്റഡ് ഡിസ്‌കോ' 2009 ൽ പുറത്തിറങ്ങിയ 'റെഡി ഫോർ വീക്കെന്റ്' 2012 ൽ പുറത്തിറങ്ങിയ ' 18 മന്ത്‌സ്' എന്നിയ യുകെ യിലെ ഹിറ്റ് ആൽബങ്ങളാണ്.