കാൽവിൻ ഹാരിസ് മാൻ ഓഫ് ദ ഇയർ

സ്കോട്ടിഷ് ഡിജെ കാൽവിൻ ഹാരിസിനെ ഗ്ലാമർ മാസിക മാൻ ഓഫ് ദ ഇയറായി തിരഞ്ഞെടുത്തു. സംഗീതത്തിനും ഫാഷനും ഹാരിസ് ഈ വർഷം നൽകിയ സംഭാവനകൾ മുന്നിൽ കണ്ടാണ് താരത്തിന് പുരസ്കാരം നൽകിയതെന്നാണ് ഗ്ലാമർ മാസിക പറഞ്ഞത്. ഹാരിസിന്റെ മുൻ കാമുകി റിത്താ ഓറയ്ക്ക് ബെസ്റ്റ് ടി വി പേഴ്സണാലിറ്റി പുരസ്കാരവും ചടങ്ങിൽ ലഭിച്ചു.

പോപ്പ് താരം ടെയ്ലർ സ്വിഫ്റ്റുമായുള്ള പ്രണയത്തിന്റെ പേരിൽ വാർത്തകളിൽ നിറയുന്ന ഹാരിസ് ലോകത്തെ ഏറ്റവും മികച്ച ഡിജെകളിൽ ഒരാളാണ്. ലോകത്തിലെ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന ഡിജെയായ ഹാരിസ് ഒരു രാത്രിക്ക് മാത്രമായി ഏകദേശം 2 കോടി രൂപയാണ് ഈടാക്കുന്നത്. 1984 ൽ സ്കോട്ട്ലാന്റിൽ ജനിച്ച ആഡം റിച്ചാർഡ് വെയിൽസ് എന്ന കാൽവിൻ ഹാരിസ് ഇലക്ട്രോണിക്ക് സംഗീതത്തിലെ പ്രമുഖരിൽ ഒരാളാണ്. 2007 ൽ പുറത്തിറങ്ങിയ ആൽബം ‘ ഐ ക്രീയേറ്റഡ് ഡിസ്കോ‘ 2009 ൽ പുറത്തിറങ്ങിയ ‘റെഡി ഫോർ വീക്കെന്റ്‘ 2012 ൽ പുറത്തിറങ്ങിയ ‘ 18 മന്ത്സ്‘ എന്നിയ യൂകെ യിലെ ഹിറ്റ് ആൽബങ്ങളാണ്.