‘തെറി’ ഗാനം കോപ്പിയടിയെന്ന് ആരോപണം

പാട്ടുകൾ കോപ്പിയടിച്ചാൽ അത് കൈയോടെ പിടികൂടുന്ന പ്രവണത കൂടിയിട്ടുണ്ട്. ശ്രോതാക്കൾക്കിടയിലെ സോഷ്യൽമീഡിയയുടെ വളർച്ചയൊക്കെ ഇതിനൊരു കാരണമാണ്. വിജയ്‌യുടെ പുതിയ ചിത്രമായ തെറി സിനിമ ആരാധകർക്കിടയില്‍‌ തരംഗമായി മാറുമ്പോൾ ചിത്രത്തിലെ പാട്ടിനെതിരെ ആരോപണം ഉയർന്നിരിക്കുന്നു.

ഏനാ മീനാ തീക്കാ എന്ന പാട്ടിനെതിരെയാണ് ആരോപണമുള്ളത്. ജി വി പ്രകാശും ഉത്തര ഉണ്ണികൃഷ്ണനും ചേർന്നു പാടിയ പാട്ടാണിത്. 1955 ൽ പുറത്തിറങ്ങിയ ശ്രീ420 എന്ന ചിത്രത്തിലെ സംഗീതമാണ് വിജയ് ചിത്രത്തിൽ കോപ്പിയടിച്ചതെന്നാണ് ആരോപണം. ശങ്കർ ജയ്കിഷൻ സംഗീതം നൽകിയ പാട്ടാണിത്. അനശ്വര ഗായകൻ മുകേഷാണ് ഈ ഗാനം ആലപിച്ചത്. വരികൾ ശൈലേന്ദ്രയുടേതും.