തമാന് വേണ്ടി ഇമാൻ പാടുന്നു

തമിഴകത്തെ മികച്ച സംഗീതസംവിധായകരാണ് എസ് തമാനും ഡി ഇമാനും. മികച്ച സൗഹൃദം കാത്തുസൂക്ഷിക്കുന്ന സംഗീതസംവിധായകരാണ് ഇരുവരും. തമാന്റെ സംഗീത്തിൽ ഇമാൻ പാടുകയാണ്. ജയം രവി നായകനാവുന്ന ചിത്രം അപ്പാതക്കറു എന്ന ചിത്രത്തിന് വേണ്ടിയാണ് ഇമാൻ ഗായകനാവുന്നത്. ചിത്രത്തിലെ ഡപ്പാംകൂത്ത് ശൈലിയിലുള്ള ബുജിമാ എന്ന ഗാനമാണ് ഇമാൻ പാടുന്നതെന്നാണ് ചിത്രത്തിന്റെ നിർമ്മതാക്കൾ അറിയിചിരിക്കുന്നത്.

തലൈ നഗരം, മരുതമലൈ, മാപ്പിളൈ, അലക്സ് പാണ്ഡ്യൻ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ സൂരജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അപ്പാതക്കറു. ജയം രവിയെ കൂടാതെ തൃഷ, അഞ്ജലി, പ്രഭു, സൂരി, വിവേക്, അശ്വിൻ രാജ, രാജേന്ദ്രൻ, പൂർണ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. തെന്നിന്ത്യൻ താരറാണി തൃഷയുടെ അമ്പതാമത്തെ ചിത്രം കൂടിയാണ് അപ്പാതക്കറു.