തരംഗമാകുമോ ഈ പാട്ടും? ധനുഷ് വീണ്ടും പാടുന്നു

ധനുഷ് പാടിയ ഗാനങ്ങളെല്ലാം തരംഗമായിട്ടുണ്ട്. പത്തു കോടിയിലധികം പ്രാവശ്യം ലോകം വീക്ഷിച്ച വൈ ദി കൊലവെറി ഉൾപ്പെടെ ഇതുവരെ മൂന്നു ഗാനങ്ങളാണു ധനുഷ് ആലപിച്ചത്. ഇപ്പോഴിതാ ഒരു തെലുങ്കു ചിത്രത്തിലെ ഗാനത്തിനും ധനുഷ് ശബ്ദമാകുന്നു. തിക്ക എന്ന ചിത്രത്തിലാണു ധനുഷ് പാടുന്നത്. 

തമൻ സംഗീതമിട്ട ചിത്രത്തിലെ ടൈറ്റിൽ സോങ് ആണു ധനുഷ് പാടുന്നത്. തമന്റെ സംഗീതത്തിൽ ഇതാദ്യമായാണു ധനുഷ് ഗായകനാകുന്നതും. തമിഴ് ചിത്രങ്ങൾക്കു മാത്രം പാടിയിരുന്ന ധനുഷ് ഗായകനായി ചുവടുറപ്പിക്കുകാണ് ഇതോടെ. കഴിഞ്ഞ വർഷം കന്നഡ ചിത്രത്തിലും ഒരു ഗാനം പാടി. ഇപ്പോഴിതാ തെലുങ്ക് ചിത്രത്തിലേക്കും പാടുന്നു . വാടാ ചെന്നൈ എന്ന ഗാങ്സ്റ്റർ ചിത്രത്തിലാണു ധനുഷ് ഇപ്പോൾ അഭിനയിക്കുന്നത്.