10 കോടി ജനങ്ങൾ കണ്ട ധനുഷിന്റെ പാട്ട്

വൈ ദിസ് കൊലവെറി.....ധനുഷ് പാടി ഈ പാട്ട് ഇതുവരെ യുട്യൂബിൽ കണ്ടത് 10 കോടി ജനങ്ങൾ. വിശ്വസിക്കാനാകുന്നില്ല അല്ലേ...ശരിയാണ് 3 എന്ന ചിത്രത്തിനു വേണ്ടി അഭിനാതാവയ ധനുഷ് പാടിയ ഈ പാട്ട് റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ്., ധനുഷ് സ്റ്റ്യുഡിയോയിൽ നിന്ന് പാടുന്ന വീഡിയോയാണ് 10 കോടി ആളുകളുടെ കണ്ണുകളും മനസും കവർന്നെടുത്തത്. പതിനെട്ടാം വയസിൽ അനിരുദ്ധ് രവിചന്ദർ ഈണമിട്ട് ധനുഷ് എഴുതി പാടിയ പാട്ട്. ചിത്രം സംവിധാനം ചെയ്തത് ധനുഷിന്റെ ഭാര്യയും രജനീകാന്തിന്റെ മകളുമായ ഐശ്വര്യ. ശ്രുതി ഹാസനും ചിത്രത്തിൽ അബിനയിച്ചിരുന്നു.

സംഗീതത്തിന്റെ താളവും ഭാഷയും അതിരുകളില്ലാത്തതാണെന്ന് തെളിയിക്കുകയാണ് കൊലവെറി എന്ന പാട്ട്. പ്രത്യേകിച്ചൊരു ഭാഷയ്ക്ക് മാത്രം ഇത് അവകാശപ്പെടാനാകില്ല. കുയില്‍നാദമോ കഴിവോ വേണ്ട ഈ ഗാനമാലപിക്കുവാൻ. നാലു വർഷം മുൻപത്തെ നവംബറിലെ 16ാം തീയതിയിലാണ് സോണി മ്യൂസിക് ഇന്ത്യ ഈ വീഡിയോ യുട്യൂബിൽ അപ്‌ലോഡ് ചെയ്തത്. ഈ നിമിഷം വരെ വീഡിയോ കണ്ടത് 100,345,125

ചിത്രത്തിലെ എല്ലാ പാട്ടുകളും ഹിറ്റായിരുന്നുവെങ്കിൽ ഏറെക്കാലത്തിനു ശേഷം ഇന്ത്യ മുഴുവൻ ഒരുമിച്ച് പാടിയ പാട്ടായിരുന്നു കൊലവെറി. ദേശാന്തര വ്യത്യാസമില്ലാതെ മനുഷ്യരുടെ സംഭാഷണങ്ങളിൽ കൊലവെറി എന്ന വാക്ക് സുപരിചിതമായി. കലയോട് നീതിപുലർത്തിക്കൊണ്ട് അതിനെ ജനകീയ വൽക്കരിക്കുമ്പോൾ എത്രത്തോളം സ്വീകാര്യത കിട്ടുമെന്നതിന്റെ തെളിവാണ് ഈ പാട്ട്.