ദിവ്യ സ്പർശവുമായി എന്റെ ഈശോ

മാനവരാശിയുടെ രക്ഷകനായ ദൈവപുത്രനെ സ്തുതിച്ചുകൊണ്ട് എന്റെ ഈശോ എന്ന ഗാനം എത്തിയിരിക്കുകയാണ്. ഈശോയുടെ മഹത്വം വാഴ്ത്തുകയും നന്ദിയോടെ രക്ഷകനെ സ്മരിക്കുകയും മനുഷ്യർക്ക് മേൽ ചൊരിഞ്ഞിരിക്കുന്ന കരുണയ്ക്കും നന്ദി പറയുകയും ചെയ്യുകയാണ് എന്റെ ഈശോ എന്ന ഗാനത്തിലൂടെ. ദിവ്യ സ്പർശം എന്ന ആൽബത്തിലേതാണ് എന്റെ ഈശോ എന്ന തുടങ്ങുന്നഗാനം.

ജെസി കുളങ്ങരയുടെ വരികൾക്ക് കെ എ അനീഷ് ഈണം നൽകിയിരിക്കുന്നു. സെലിൻ ജോസാണ് ഗാനം ആലപിച്ചിരിക്കുന്നത്. എൻജെ ക്രിയേഷൻസിന്റെ ബാനറിലുള്ള ആൽബം നിർമ്മിച്ചിരിക്കുന്നത് സുനിൽ തോമസാണ്.