അമ്പത് പാട്ടുകളുമായി മ്യൂസിക്കൽ സിനിമ

കെ നഞ്ചുണ്ട

നമുക്ക് സിനിമകളിൽ നിന്ന് ഒഴിവാക്കി നിർത്താനാകാത്ത സംഗതിയാണ് ഗാനങ്ങൾ. ഗാനങ്ങളില്ലാതെ സിനിമകൾ അപൂർണ്ണമാണ് എന്ന് വിശ്വസിക്കുകന്നവരാണ് നാം. എന്നാൽ ഒരു സിനിമയിൽ പരമാവധി അഞ്ച് അല്ലെങ്കിൽ ആറ് ഗാനങ്ങൾ എന്നതാണ് സാധാരണയായി കാണാറ്. എന്നാൽ അമ്പത് ഗാനങ്ങളുമായി മ്യൂസിക്കൽ സിനിമ എത്തുകയാണ്. മലയാളത്തിലല്ല അമ്പത് ഗാനങ്ങളുള്ള ചിത്രം പുറത്തിറങ്ങുന്നത്, കന്നടയിലാണ്.

എൺപത് വർഷത്തെ ചരിത്രമുള്ള കന്നട സിനിമയിൽ ആദ്യമായാണ് ഇത്രയുമധികം ഗാനങ്ങളുമായി ഒരു ചിത്രം. കെ നഞ്ചുണ്ട സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഈണം നൽകുന്നത് എൽ എൻ ശാസ്ത്രിയാണ്. ഡയലോഗിനേക്കാൾ പാട്ടുകൾക്ക് പ്രാധാന്യമുള്ള ചിത്രമായിരിക്കുമിതെന്നാണ് സംവിധായകൻ പറഞ്ഞിരിക്കുന്നത്. നേരത്തെ 1932 ൽ ഹിന്ദിയിൽ പുറത്തിറങ്ങിയ ഇന്ദ്രസഭ എന്ന ചിത്രത്തിൽ 71 പാട്ടുകളുണ്ടായിരുന്നു അതിന് ശേഷം ഏറ്റവും അധികം പാട്ടുകളുള്ള ചിത്രമായിരിക്കും ഇതെന്നാണ് കരുതുന്നത്. ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായിക്കൊണ്ടിരിക്കുകയാണെന്നും ഈ വർഷം അവസാനം ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നുമാണ് സംവിധായകൻ അറിയിച്ചത്.