Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രണയപ്പാട്ടുമായി വീണ്ടും ഫ്രാങ്കോ...

Franco

ഭാവാർദ്രമായാണ് ഫ്രാങ്കോ പാടുന്നത്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ പാട്ടുകൾ, പ്രത്യേകിച്ച് പ്രണയഗീതങ്ങൾ പ്രേക്ഷകർക്ക് അവിസ്മരണീയവുമാണ്. ഫ്രാങ്കോയും ഒപ്പം ഷീരൻ ജോജിയും പാടിയത് അങ്ങനെയുള്ളൊരു ഗാനമാണ്. മൂളിപ്പാട്ടും പാടി എന്ന പാട്ട് ഈ പ്രണയദിനത്തിൽ മലയാളത്തിൽ പുറത്തിറങ്ങിയ നല്ലൊരു ഗാനമാണ്. 

മനോരമ മ്യൂസിക് പുറത്തിറക്കിയ  ഈ ഗാനം മൂളി നടക്കും നമ്മൾ ആദ്യ കേൾവിയ്ക്കു ശേഷം. ലളിതമായ വരികളും നെഞ്ചിൽ തട്ടുന്ന താളവുമുള്ള പാട്ട്. റെഡ് റോസ് എന്ന ആൽബത്തിലേതാണീ പാട്ട്. ജോർജ് മാത്യു ചെറിയാത്ത് എഴുതി പാട്ടിന് ഈണം തോമസ് സാമിന്റേതാണ്. 

  

Your Rating: