ഗായത്രി പാടിയ വന്ദേമാതരം

വന്ദേമാതരം...മനസുകൊണ്ട് ഇന്ത്യ കാലങ്ങളായി പാടുന്ന ഗീതം. പല ശബ്ദങ്ങളിൽ സംഗീതജ്ഞരുടെ പല ഈണക്കൂട്ടുകളിൽ പല ദൃശ്യങ്ങളിലൂടെ നമ്മളീഗാനം കേട്ടു കണ്ടു... ഓരോ തവണ കേൾക്കുമ്പോഴും മനസിലേക്കിറങ്ങിച്ചെല്ലുന്ന ഈ ഗാനത്തിൽ ഭാരതത്തിന്റെ ആത്മാവുണ്ട്. മണ്ണിന്റ മണമുണ്ട്. സ്വാതന്ത്ര്യനായി പോരാടിയ ‌രാജ്യസ്നേഹികളുടെ ഓർമകളുണ്ട്. ആരുപാടിയാലും സവിശേഷത കൈവിടാത്ത ആ ഗാനം ഗായത്രി പാടുന്നത് കേൾക്കാം. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്നലെ തൃശൂരിൽ പങ്കെടുത്ത സമ്മേളനത്തിൽ ഗായത്രിയാണ് വന്ദേമാതരം പാടിയത്. വേറിട്ട ശബ്ദമാണ് ഗായത്രിയുടേത്. ആ ശബ്ദത്തിൽ വന്ദേമാതരം പാടുമ്പോഴുള്ള ഭംഗി കേട്ടുതന്നെ ആസ്വദിക്കണം.