ജിപിയുടെയും പേളിയുടെയും തേങ്ങാക്കൊല പാട്ട് തരംഗമാകുന്നു

ഡിഫോര്‍ ഡാന്‍സ് എന്ന പരിപാടി അവസാനിച്ചാല്‍ ഗോവിന്ദ് പത്മസൂര്യയും (ജിപിയും) അവതാരകയായ പേളിയും എന്തുചെയ്യുമെന്ന് ചിന്തിച്ചിട്ടുണ്ടോ? എന്തുചെയ്യുമെന്ന് അവര്‍ക്ക് തന്നെ നിശ്ചയമില്ല. എന്നാല്‍ അതിനായി പുതിയ മേഖലയിലേക്ക് കടക്കാന്‍ ഒരു പരീക്ഷണം നടത്തുകയാണ്‌ ഇരുവരും. ജിപിയും പേളിയും ഒരു സംഗീത ആല്‍ബം തയ്യാറാക്കിയിരിക്കുകയാണ്‌.

ഡിഫോര്‍ ഡാന്‍സില്‍ നിന്നും പ്രചോദനം കൊണ്ട് തയ്യാറാക്കിയിരിക്കുന്ന ആല്‍ബത്തിന്റെ സംഗീതം തയ്യാറാക്കിയിരിക്കുന്നത് വിനീത് കുമാര്‍ മേടയിലാണ്‌. ഡിഫോര്‍ ഡാന്‍സിന്‍റെ വിധികര്‍ത്താക്കളായ പ്രസന്ന, നീരജ്, പ്രിയാമണി എന്നിവര്‍ക്കൊക്കെ കണക്കിന് കൊടുക്കുന്നുണ്ട് വിഡിയോയിലൂടെ. മാത്രമല്ല സ്വയം പുകഴ്ത്തി ജിപിയും പേളിയും നന്നായി സ്കോര്‍ ചെയ്തിട്ടുമുണ്ട്.

തേങ്ങാക്കുല പാട്ട് എന്തായാലും ഓണ്‍ലൈനില്‍ ഹിറ്റായി കഴിഞ്ഞു. ഒരു ദിവസം കൊണ്ട് 38,734 ആളുകളാണ് പാട്ട് കണ്ടിരിക്കുന്നത്.