ഗ്രാമിയിൽ തിളങ്ങി ടെയ്‌ലർ സ്വിഫ്റ്റും കെൻഡ്രിക് ലാമറും

അമ്പത്തിയെട്ടാമത് ഗ്രാമി അവാർഡുകൾ പ്രഖ്യാപിക്കുന്നു. ടെയ്‌ലര്‌ സ്വിഫ്റ്റും കെൻഡ്രിക് ലാമറും തന്നെയാണ് താരങ്ങൾ. കൈ നിറയെ ഗ്രാമഫോൺ വാരിയെടുത്ത് ഇരുവരും വേദി കീഴടക്കി. ജസ്റ്റിൻ ബീബറിന് കാത്തിരുന്നൊരു ഗ്രാമി കിട്ടിയിട്ടും തിളക്കം പോര. ലോസ് ആഞ്ചൽസിൽ പുരസ്കാര പ്രഖ്യാപനം തുടരുകയാണ്. 2014 ഒക്ടോബർ ഒന്നിനും 2015 സെപ്റ്റംബർ 30നും ഇടയിൽ ലോക സംഗീതത്തിന്റെ ചരിത്രത്തിന്റെ ഭാഗമായ മ്യൂസിക്കൽ വിഡോയകൾക്കും ഗായകർക്കും ഗായക സംഘത്തിനുമാണ് നാഷണൽ അക്കാദമി ഓഫ് റിക്കോർഡിങ് ആർട്സ് ആൻഡ് സയൻസ് വർഷം തോറും ഗ്രാമി പുരസ്കാരം നൽകുന്നത്.

ടെയ്‍ലർ സ്വിഫ്റ്റിന്റെ 1989 ആണ മികച്ച പോപ് മ്യൂസിക്കൽ ആൽബം. ഏറ്റവും മികച്ച ആൽബവും ഇതുതന്നെ. ഇതുവരെ പ്രഖ്യാപിച്ചതിൽ നിന്ന് ലാമർ നാലും സ്വിഫ്റ്റ് മൂന്നും പുരസ്കാരങ്ങൾ നേടി. ലാമറിന് പതിനൊന്ന് നോമിനേഷനും സ്വിഫ്റ്റിനും ഏഴ് നോമിനേഷനുകളുമാണുണ്ടായിരുന്നത്.

ടെയ്‌ലർ സ്വിഫ്റ്റിന്റെ 1989 ആണ് ഏറ്റവും മികച്ച പോപ് വോക്കൽ ആൽ‌ബം. മികച്ച റാപ് വോക്കൽ ആൽബം ലാമറിന്റെ ടു പിംപ് എ ബട്ടർഫ്ലൈ എന്ന ആൽബത്തിലാണ്. ജസ്റ്റിൻ ബീബറെ തേടി ആദ്യ ഗ്രാമിയുമെത്തി. ബെസ്റ്റ് ഡാൻസ് റെക്കോർഡിങ് വിഭാഗത്തിലാണ് ബീബറിന് അവാർഡ‍്. വെയർ ആർ യൂ നൗ എന്ന ആൽബത്തിൽ സ്ക്രില്ലെക്സ്, ഡിപ്ലോ എന്നിവർക്കൊപ്പമാണ് അവാർഡ‍് പങ്കിട്ടത്.

ബാഡ് ബ്ലഡ് എന്ന ആൽബമാണ് മികച്ച മ്യൂസിക് വിഡിയോ. ടെയ്‌ലർ സ്വിഫ്റ്റും കെൻഡ്രിക് ലാമറിനും രണ്ടാം ഗ്രാമി. മികച്ച റാപ് പെർഫോമൻസ്, ബെസ്റ്റ് റാപ്യസങ് കൊളാബറേഷേൻസ മികച്ച റാപ് സോങ് എന്നീ വിഭാദങ്ങളിലായാണ് ലാമറിന്റെ മറ്റ് മൂന്ന് പുരസ്കാരങ്ങളുമെത്തിയത്.

റെക്കോർഡ് ഓഫ് ദി ഇയർ വിഭാഗത്തിൽ അപ്ടൗൺ ഫങ് മ്യൂസിക്കൽ വിഡിയോ പുരസ്കാരം നേടി. മാർക്ക് റോൺസണും ബ്രൂണോ മാഴ്സും ചേർന്നാണ് ഈ പാട്ട് പാടിയത്. ടെയ്‌ലർ സ്വിഫ്റ്റിന്റെ ബ്ലാങ്ക് സ്പേസ്, എഡ് ഷീറന്റെ തിങ്കിങ് ഔട്ട് ലൗഡ് തുടങ്ങിയ പ്രമുഖ ആൽബങ്ങളെ പിന്തള്ളിയാണ് അപ്ടൗൺ ഫങ്കിന്റെ നേട്ടം. മികച്ച ഗ്രൂപ്പ് പെർഫോമൻസ് അവാർഡും അപാടൗൺ ഫങ്കിനു തന്നെ.

പോപ് പാട്ടുമായി ഒറ്റക്ക് പാടി വിജയിച്ചത് എഡ് ഷീറൻ ആണ്. ബെസ്റ്റ് പോപ് സോളോ പെർഫോമൻസിൽ എഡ് ഷീറനാണ് ജേതാവ്. മ്യൂസിക്കൽ ആൽബങ്ങളിലെ മികച്ച നൃത്ത അവതരണത്തിനുള്ള പുരസ്കാരമാണ് ജസ്റ്റിൻ ബീബറും പങ്കാളിയായ വെയർ ആർ യൂ നൗ നേടിയച്യ സ്ക്രില്ലെക്സ്, ഡിപ്ലോ എന്നിവർക്കൊപ്പമായിരുന്ന ബീബറിന്റെ പ്രകടനം. ഇലക്ട്രോണിക് ആൽബങ്ങളിലും ഇവരുടെ ഡാൻസ് പെർഫോമൻസിനാണ് പുരസ്കാരം.

റോക്ക് തരംഗത്തിന്റെ രസഭംഗി പകർന്ന പ്രകടനത്തിന് അലബാമാ ഷേക് ബാൻഡിന്റെ ഡോണ്ട് വന്നാ ഫൈറ്റ് എന്ന ആൽബം പുരസ്കാരം നേടി. മികച്ച റോക്ക് സോങും ഈ ആൽബത്തിലേതു തന്നെ. മികച്ച സമാന്തര സംഗീത ആൽബം അലബാമാ ഷേക്കിന്റെ സൗണ്ട് ആൻഡ് കളറാണ്. ഏറ്റവും മികച്ച റോക്ക് ആൽബം ഇംഗ്ലിഷ് ബാൻഡായ മ്യൂസിന്റെ ഡ്രോൺസ് ആണ്.

ഏറ്റവും മനോഹരമായ റിഥം ആൻഡ് ബ്ലൂസ് പാട്ട് റിയലി ലവ് ആണ്. ഡി ആഞ്ജലോയും വാൻഗാർഡുമാണ് ജേതാവായത്. കനേഡിയൻ ബാൻഡ് ആയ ദി വീക്കെന്ഡഡ് ബ്യൂട്ടി ബിഹൈൻഡ് ദി മാഡ്നെസ് ബെസ്റ്റ് അർബൻ കണംപററി ആൽബത്തിനുള്ള അവാർ‍ഡ് നേടിയത്.

പുരസ്കാര ജേതാക്കൾ

മികച്ച റോക്ക് പെർഫോമൻസ് ഓഫ് ദി ഇയർ - അലബാമ ഷേക്ക്സ്

മികച്ച ന്യൂ ആർട്ടിസ്റ്റ് - മെഗ്ഘാൻ ട്രെയ്നർ

മികച്ച മ്യൂസിക്കൽ തിയറ്റർ ആൽബം - ഹാമിൽട്ടൺ

മികച്ച കൺട്രി ആൽബം - ക്രിസ് സ്റ്റാപ്ലിട്ടൻ, ട്രാവലർ

മികച്ച പോപ് സോളോ പെർഫോമൻസ് - എഡ് ഷീറൻ-തിങ്കിങ് ഔട്ട് ലൗഡ്

മികച്ച ന്യൂ ഏജ് ആൽബം - പോൾ അവ്ജെറിനോസ്, ഗ്രേസ്

മികച്ച കുട്ടികളുടെ ആൽബം – ടിം കുബാർട്ട്, ഹോം

മികച്ച വേൾഡ് മ്യൂസിക് ആൽബം – ആൻജലിക് കിഡ്ജോ, സിങ്സ്

മികച്ച റെഗേ ആൽബം – മോർഗൻ ഹെറിറ്റേജ്, സ്ട്രിക്റ്റ്ലി റൂട്ട്സ്

മികച്ച ലാറ്റിൻ ജാസ് ആൽബം – എലിയൻ എലിയാസ്, മെയ്ഡ് ഇൻ ബ്രസീൽ

മികച്ച ലാർജ് ജാസ് എൻസെംബിൾ ആൽബം – മരിയ ഷെയ്ൻഡർ ഒർക്കസ്ട്ര, ദ തോംപ്സൺ ഫീൽഡ്സ്

മികച്ച ജാസ് ഇൻസ്ട്രുമെന്റൽ ആൽബം – ജോൺ സ്കോഫീൽഡ്, പാസ്റ്റ് പ്രെസന്റ്

മികച്ച ജാസ് വോക്കൽ ആൽബം – സെസിൽ മക്‌ലോറിൻ സാൽവെന്റ്, ഫോർ വൺ ടു ലവ്

മികച്ച ഇംപ്രോവൈസ്ഡ് ജാസ് സോളോ – ക്രിസ്റ്റ്യൻ മക്ബ്രൈഡ്, ചെറോകീ

മികച്ച ന്യൂ ഏജ് ആൽബം – പോൾ അവ്ജെറിനോസ്, ഗ്രേസ്

മികച്ച കണ്ടംപററി ഇൻസ്ട്രുമെന്റൽ ആൽബം – സ്നാർക്കി പപ്പി, മെട്രോപോൾ ഒർകെസ്റ്റ്, സിൽവ

മികച്ച സറൗണ്ട് സൗണ്ട് ആൽബം – ജെയിംസ് ഗുത്റി, ജോയൽ പ്ലാന്റേ, അമ്യൂസ്ഡ് ടു ഡെത്ത്

മികച്ച റീമിക്സ് റെക്കോർഡിങ്, നോൺ ക്ലാസിക്കൽ – ഡേവ് ഔഡ്, അപ്ടൗൺ ഫങ്ക് (ഡേവ് ഔഡ് റീമിക്സ്)

മികച്ച എൻഡിനിയേർഡ് ആൽബം, നോൺ ക്ലാസിക്കൽ: ഷോൺ എവറെറ്റ്, ബോബ് ലുഡ്‍‌വിഗ്, സൗണ്ട് ആൻഡ് കളർ

മികച്ച ഹിസ്റ്റോറിക്കൽ ആൽബം – ദ ബേസ്മെന്റ് ടേപ്സ് കംപ്ലീറ്റ്: ദ ബൂട്ട്ലെഗ് സീരിസ് വോളിയം.11

മികച്ച ഇൻസ്ട്രുമെന്റൽ കംപോസിഷൻ – അർട്ടുറോ ഒ ഫാരിൽ (ദ അഫ്രോ ലാറ്റിൻ ജാസ് സ്യൂട്ട്)

മികച്ച അറേഞ്ച്മെന്റ്, ഇൻസ്ട്രമെന്റൽ – ഡാൻസ് ഓഫ് ദ ഷുഗർ പാം ഫെയറി

മികച്ച അറേഞ്ച്മെന്റ്, ഇൻസ്ട്രമെന്റൽ ആൻഡ് വോക്കൽസ് – മരിയ ഷിൻഡേയ്ർ, (സ്യു)

മികച്ച റെക്കോർഡിങ് പാക്കേജ് – സ്റ്റിൽ ദ കിങ്: സെലിബ്രേറ്റിങ് ദ മ്യൂസിക് ഓഫ് ബോബ് വിൽസ് ആൻഡ് ഹിസ് ടെക്സാസ് പ്ലേബോയ്സ്

മികച്ച ആൽബം നോട്ടസ് – ജോനി മിച്ചൽ, ലൗ ഹാസ് മെനി ഫേയ്സസ്: എ ക്വാർട്ടറ്റ്, എ ബാലറ്റ്, വെയ്റ്റിങ് ടു ബി ഡാൻസ്ഡ്

മികച്ച ബോക്സ്ഡ് ഓർ സ്പെഷൽ ലിമിറ്റഡ് എഡിഷൻ പാക്കേജ് – ദ റൈസ് ആൻഡ് ഫാൾ ഓഫ് പാരാമൗണ്ട് റെക്കോർഡ്സ്, വോളിയം ടു (1928–32)