കോൾ‌ഡ് പ്ലേ ഗായകൻ രാജ്യത്തെ അപമാനിച്ചോ?

ക്രിസ് മാർട്ടിൻ സംഗീത പരിപാടിക്കിടെ, പാൻറ്സിന്റെ പോക്കറ്റിൽ ദേശീയ പതാക തിരുകി വച്ച് എന്ന ആരോപണത്തിന് ആധാരമായ ദൃശ്യങ്ങളിൽ നിന്ന്

രാജ്യത്ത് കലാ-കായിക മാമാങ്കങ്ങൾ കഴിഞ്ഞാൽ പിന്നെയൊരു വിവാദം ഉറപ്പാണ്. കോൾഡ് പ്ലേ എന്ന ബ്രിട്ടീഷ് ഗായക സംഘത്തിന്റെ സംഗീത പരിപാടി കഴിഞ്ഞപ്പോഴും അതിനു മാറ്റമില്ല. കോൾഡേ പ്ലേ ഫ്രണ്ട് സിംഗർ ക്രിസ് മാർട്ടിൻ നമ്മുടേ ദേശീയ പതാകയെ അപമാനിച്ചുവെന്നാണ് വിവാദം. 

കോൺഗ്രസ് വക്താവ് നവാബ് മാലിക്കാണ് ക്രിസ് മാർട്ടിനെതിരെ ആരോപണം ഉന്നയിച്ചത്. മുംബൈയിൽ നടന്ന കച്ചേരിക്കിടെ രാജ്യത്തിന്റെ വികാരത്തെ വ്രണംപ്പെടുത്തും വിധം അദ്ദേഹം പെരുമാറിയെന്നാണ് നവാബിന്റെ ആരോപണം.

പാൻറ്സിന്റെ പോക്കറ്റുകളിലൊന്നിൽ പാതക കുത്തിത്തിരുകി കയറ്റി വച്ചാണ് മാർട്ടിൻ പാടിയത്. ബിജെപിയുടെയും ശിവസേനയുടെയും നേതാക്കള്‍ അന്നേരം അവിടെയുണ്ടായിരുന്നുവെന്നും നവാബ് പറഞ്ഞു.

എന്തായാലും കോൾഡ് പ്ലേയുടെ സംഗീത പരിപാടിക്ക് മികച്ച പ്രതികരണമാണു ലഭിച്ചത്. ഏ ആർ റഹ്മാനൊപ്പം വന്ദേമാതരം പാടിക്കൊണ്ടാണ് ക്രിസും സംഘവും സംഗീത നിശയ്ക്കു തിരശീലിട്ടത്യ അമിതാഭ് ബച്ചന്‍ അടക്കമുള്ള വൻ ബോളിവുഡ് താര നിരയും സംഗീത പരിപാടിയുടെ കാഴ്ചക്കാരായിരുന്നു.