Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലയാളം മുഴങ്ങുമോ ഓസ്കർ രാവിൽ?

veeram-h

 മലയാളത്തിലുമെത്തുമോ ഒരു ഓസ്കർ? ജയരാജ് സംവിധാനം ചെയ്യുന്ന ‘വീരം’ എന്ന സിനിമയിലെ ‘വീ വിൽ റൈസ്’ എന്ന പാട്ട് ഇത്തവണ ആദ്യപരിഗണനപ്പട്ടികയിലുണ്ട്. ഒറിജിനൽ സോങ് വിഭാഗത്തിലാണു വീരം പരിഗണിക്കപ്പെടുന്നത്. ആകെ 91 പാട്ടുകളാണ് ഈ വിഭാഗത്തിലെ ആദ്യ പട്ടികയിലുള്ളത്. ഇതിൽനിന്നു സംഗീതവിഭാഗത്തിൽ ഓസ്കർ സമിതി രൂപീകരിച്ചിട്ടുള്ള പാനൽ അവസാന റൗണ്ടിലേക്കുള്ള പാട്ടുകൾ തിരഞ്ഞെടുക്കും. അഞ്ചു പാട്ടുകളുടെ അവസാന പട്ടിക ജനുവരി 24ന് ആണു പ്രസിദ്ധീകരിക്കുക. ഫുട്ബോൾ ഇതിഹാസം പെലെയുടെ ജീവചരിത്ര ചിത്രം ‘പെലെ: ബെർത്ത് ഓഫ് എ ലെജൻഡി’ലെ സംഗീതമൊരുക്കിയ എ.ആർ.റഹ്മാനും ഇത്തവണ ഓസ്കറിനു പരിഗണിക്കപ്പെടുന്നുണ്ട്. 2009ൽ ‘സ്‌ലംഡോഗ് മില്യണയർ’ എന്ന ചിത്രത്തിനു രണ്ട് ഓസ്കറുകൾ റഹ്മാനു ലഭിച്ചിരുന്നു – മികച്ച സംഗീതവും മികച്ച ഗാനവും (ഒറിജിനൽ സ്കോർ, ഒറിജിനൽ സോങ്). ഇത്തവണ സംഗീതത്തിനു 145 പേരാണു പരിഗണനയിലുള്ളത്. 2017 ഫെബ്രുവരിയിലാണ് ഓസ്കർ പ്രഖ്യാപിക്കുക.