Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നെരുപ്പ്ഡാ...കബാലിയിലേത് തകർപ്പൻ സംഗീതം

kabali-songs

രജനികാന്ത് നായകനായ ആക്ഷന്‍ ത്രില്ലര്‍ കബാലിയിലെ പാട്ടുകള്‍ പുറത്ത് വന്നു. ചെന്നൈയില്‍ നടന്ന ലളിതമായ ചടങ്ങിലായിരുന്നു ഓഡിയോ സിഡി പ്രകാശനം.സന്തോ·ഷ് നാരയണനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. രജനികന്ത് ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കബാലി.ആദ്യ ടീസറിന് ലഭിച്ച വലിയ സ്വീകരണത്തിന് പിന്നാലെ സിനിമയിലെ പാട്ടുകളും പുറത്ത് വന്നിരിക്കുന്നു.ചെന്നൈയില്‍ ലളിതമായ പരിപാടികളോടെയാണ് ഓ‍ഡിയോ സിഡി പ്രകാശനം നടന്നത്.എന്തിരന്‍ 2വിന്‍റെ ചിത്രീകരണ തിരക്ക് മൂലം രജനികാന്തും ചടങ്ങില്‍ പങ്കെടുത്തില്ല. 

സന്തോ·ഷ് നാരയണനാണ് കബാലിക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്.സിനിമയുടെ അവതരണ ഗാനം ഉള്‍പ്പടെ നാലു പാട്ടുകളാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്.  പാ.രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രാധിക ആപ്തേയാണ് നായിക.ദിനേശ് രവി,കലൈയരശന്‍,ധന്‍സിക,ജോണ്‍ വിജയ്,കിഷോര്‍ എന്നിവരാണ് കബാലിയിലെ താരങ്ങള്‍. ജൂലൈ പകുതിയോടെ സിനിമ തീയേറ്ററുകളില്‍ എത്തും.  

Your Rating: