മാപ്പിളപ്പാട്ട് ഗായകൻ കണ്ണൂർ സലിം കാറപകടത്തിൽ മരിച്ചു

കണ്ണൂർ സലിം

കാറും ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മാപ്പിളപ്പാട്ട് ഗായകൻ കണ്ണൂർ സലിം(60) മരിച്ചു. ഇന്നലെ രാത്രി ഒൻപതിന് പാലക്കുന്നിൽ ഉണ്ടായ അപകടത്തിലാണ് മരിച്ചത്. കണ്ണൂരിലേയ്ക്ക് വരികയായിരുന്ന ലോറിയിൽ സലിം ഓടിച്ചിരുന്ന കാർ ഇടിക്കുകയായിരുന്നു. നാട്ടുകാർ ഉടനെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. വളപട്ടണം സ്വദേശിയായിരുന്ന സലിം ഇപ്പോൾ മുഴപ്പിലങ്ങാട് പുതിയ വീടു നിർമിച്ച് താമസിച്ച് വരികയായിരുന്നു. റിയാലിറ്റി ഷോകളിൽ ജഡ്ജായിരുന്ന സലിം ഗായകരായ മക്കൾക്കൊപ്പം മാപ്പിളപ്പാട്ട് വേദികളിൽ സജീവ സാന്നിധ്യമായിരുന്നു. ഭാര്യ: ലൈല. മക്കൾ. സലീജ്, സജില, സജിലി, സാലിജ