Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യൂട്യൂബിലും ‘കട്ട കലിപ്പ്’ തരംഗം

kalipp

ടൊവിനോ തോമസ് പ്രധാനവേഷത്തിലെത്തുന്ന ഒരു മെക്സിക്കൻ അപാരതയിലെ കട്ട കലിപ്പ് ഗാനം യൂട്യൂബ് കീഴടക്കുന്നു. ഇന്നലെ മനോരമ ഓൺലൈൻ ഔദ്യോഗികമായി പുറത്തിറക്കിയ പാട്ട് ഇതിനോടകം ഒരുലക്ഷത്തിനാൽപതിനായിരം ആളുകൾ രണ്ട് കഴിഞ്ഞു. യൂട്യൂബ് ഇന്ത്യയിൽ ട്രെൻഡിങ് വിഡിയോസിൽ പത്താമതാണ് ഈ പാട്ട്.

Oru Mexican Aparatha | Katta Kalippu | Promo Video | Tovino | Tom Emmatty | Manorama Online

സിനിമയുടെ പ്രൊമോ വിഡിയോ ആണിത്. പഴയകാല കൊളേജ് രാഷ്ട്രീയത്തിന്റെ വീര്യത്തിൽ ചുവന്നു തുടുത്തൊരു കലക്കൻ പാട്ട്. ഉള്ളംതുറന്നൊരു പാട്ട്. കട്ട കലിപ്പ് പാട്ട്. ടൊവീനോ തോമസും രൂപേഷ് പീതാംബരനും വിദ്യാർഥി പ്രസ്ഥാനത്തിന്റെ നേതാക്കളായി ഗംഭീര പ്രകടനം കാഴ്ചവയ്ക്കുന്നു. പഴയ കാലത്തെ അതേപടി പുനർസൃഷ്ടിച്ച പാട്ടിനു കാഴ്ച ഭംഗി മാത്രമല്ല കാൽപനിക ചന്തവുമുണ്ട്.

കബാലിയിലെ നെരുപ്പ്ഡാ പാട്ടിലൂടെ ശ്രദ്ധേയനായ അരുൺ രാജ കാമരാജ് പാടുന്ന ആദ്യ മലയാളം ഗാനം കൂടിയാണിത്. അതിനേക്കാളുപരി ഇതുവരെ നമ്മൾ കേട്ട ഏറ്റവും ഊർജ്ജസ്വലമായ റാപ് സോങും. കലിപ്പ് കട്ട കലിപ്പ് എന്ന വരികൾ പോലെ തന്നെയുണ്ട് അതിനുള്ളിലെ ഊർജ്ജവും. മണികണ്ഠന്റേതാണ് ഈണം.

നവാഗത സംവിധാനയകനായ ടോം ഇമ്മട്ടിയാണ് സംവിധാനം. ജൂഡ് ആന്റണിയുടേതാണു തിരക്കഥ. അനൂപ് കണ്ണൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ അനൂപ് കണ്ണനാണ് നിർമാണം. ജവാൻ ഓഫ് വെള്ളിമല എന്ന മമ്മൂട്ടി ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ അനൂപിന്റെ ആദ്യ നിർമാണ സംരംഭം കൂടിയാണ് ഈ ചിത്രം. ലിന്റോ തോമസ് ആണ് കോ പ്രൊഡ്യൂസർ.

മഹാരാജാസ് കോളെജിൽ എസ്എഫ്ഐ എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ വളർച്ച എങ്ങനെയായിരുന്നുവെന്നു പറയുന്ന സിനിമയാണിത്. മലയാളത്തിന്റെ യുവത്വത്തിനിടയിൽ അതുകൊണ്ടു തന്നെ ഇതിനോടകം ചിത്രം ചർച്ചയായിക്കഴിഞ്ഞു. ചിത്രത്തിന്റേതായി ആദ്യം പുറത്തെത്തിയ പോസ്റ്ററും ഇപ്പോഴിതാ പാട്ടും അതുപോലെ ശ്രദ്ധേയമാകുന്നു. 

Your Rating: