ലൈലാ ഓ ലൈലയുടെ ഓഡിയോ റിലീസ് ചെയ്തു

ഈസ്റ്റ് കോസ്റ്റ് അവതരിപ്പിക്കുന്ന ജയസൂര്യ ചിത്രം ജിലേബിയുടെ ഓഡിയോ സിഡി പ്രകാശനം ചെയ്തു. ജയസൂര്യയ്ക്കൊപ്പം പൃഥ്വിരാജ്, ഇന്ദ്രജിത്ത് എന്നിവർ സിഡി കാവ്യ മാധവന് നൽകി പ്രകാശന കർമം നിർവഹിച്ചു. ജയസൂര്യയുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് പ്രകാശന വേദിയെ അവിസ്മരണീയമാക്കി ആ പഴയ ക്ലാസ്മേറ്റ്സ് ടീം ഒന്നിച്ചുവെന്നത് പരിപാടിയുടെ ഹൈലേറ്റായി.

റിലീസ് ചടങ്ങിൽ വിജയൻ ഈസ്റ്റ് കോസ്റ്റ്, സംവിധായകൻ അരുൺ ശേഖർ, ചിത്രത്തിലെ മറ്റ് ഗാനങ്ങളെഴുതിയ, സന്തോഷ് വർമ്മ, ശശികലാ മേനോൻ, സംഗീതം പകർന്ന ബിജിബാൽ, ഗായകൻ പി. ജയചന്ദ്രൻ, നജിം അർഷാദ്, യാസിൻ നിസാർ അഭിനേതാക്കളായ കെ.പി.എ.സി.ലളിത, ധർമ്മജൻ, സിനിമാ താരങ്ങളായ ജോജു ജോർജ്, അനൂപ് ശിവസേന, ഷൈജു, സൃന്ദ, സരയു,സംവിധായകരായ രഞ്ജിത് ശങ്കർ, അനീഷ് ഉപാസന, ബോബൻ സാമുവൽ, അനീഷ് അൻവർ, ഗസൽ ഗായകൻ ഉമ്പായി എന്നിവർ പങ്കെടുത്ത് ആശംസകൾ അറിയിച്ചു.

ജയസൂര്യയും രണ്ട് കുട്ടികളും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ രമ്യാ നമ്പീശനാണ് നായികയായി എത്തുന്നത്. ഇവർക്ക് പുറമേ കെ.പി.എ.സി ലളിത, വിജയരാഘവൻ, ശാരി, ഗൗതം, സായു എന്നിവരും പ്രധാനവേഷത്തിൽ അഭിനയിക്കുന്നു. ഛായാഗ്രഹണം ആൽബി, എഡിറ്റിംഗ് : സൂരജ്. ഇ.എസ്. കലാസംവിധാനം : നാഥൻ മണ്ണൂർ, മേക്കപ്പ് : ഹസൻ വണ്ടൂർ, വസ്ത്രാലങ്കാരം: അരുൺ മനോഹർ, പ്രൊഡക്ഷൻ കൺട്രോളർ : മനോജ് പൂങ്കുന്നം. ആലത്തൂർ, പൊള്ളാച്ചി, കൊടൈക്കനാൽ, കൊച്ചി, ദുബായ് എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ ചിത്രീകരണം നടന്നത്.