ചിത്രയുടെ ശബ്ദമാധുരിയിൽ പുതിയ ക്രിസ്തീയ ഗാനം

പ്രാർഥനാ മുറിയിലെ പാട്ടുപെട്ടിയിലേക്കിതാ കെ എസ് ചിത്രയുടെ മറ്റൊരു ഗാനം കൂടി. മലയാളത്തിന്റെ വാനമ്പാടിയുടെ ക്രൂശിൻമേൽ...എന്നു തുടങ്ങുന്ന ക്രിസ്തീയ ഭക്തി ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഭക്തിയും വേദനയും നിഴലിക്കുന്ന വരികളിൽ ചിത്രയുടെ ശബ്ദമാധുരി ചേർന്നപ്പോൾ ആരെയും പിടിച്ചിരുത്തുന്ന ഗാനമായത് മാറി. മണി മുഴങ്ങുന്ന പള്ളി മുറ്റത്തേക്കും ഓർമകളിലെ പാതിരാ കുർബാനയിലേക്കും നമ്മെ കൂട്ടിക്കൊണ്ടു പോകും ഈ പാട്ട്. കെ എസ് ചിത്ര നമുക്ക് നൽകിയ ഇമ്പമാർന്ന ഭക്തി ഗാനങ്ങളുടെ കൂട്ടത്തിലേക്ക് ഈ പാട്ടും ചേക്കേറുമെന്നുറപ്പ്. സാധു കൊച്ചുകുഞ്ഞുപദേശിയുടേതാണ് വരികളും ഈണവും. ദീപക് ഫെയിന്റെ ഛായാഗ്രഹണത്തിലുള്ളതാണ് വീഡിയോ . ചിറകടിച്ചുയരുന്ന പ്രാവും പുഞ്ചിരിക്കുന്ന പൂക്കളും കുത്തിയൊഴുകുന്ന പുഴയും നിറഞ്ഞു നിൽക്കുന്ന പാട്ടിന്റെ വീഡിയോ ദൃശ്യഭംഗികൊണ്ടും മനോഹരം.