‌‌‌‌ലെനാർഡ് കൊയൻ അന്തരിച്ചു

പ്രശസ്ത കനേഡിയൻ സംഗീതജ്ഞനും എഴുത്തുകാരനുമായ ‌‌‌‌ലെനാർഡ് കൊയൻ അന്തരിച്ചു. 82 വയസായിരുന്നു. കൊയനിന്റെ ഫെയ്സ്ബുക്ക് പേജില്‍ ഇന്നു രാവിലെയാണ് മരണ വാർത്ത എത്തിയത്. രണ്ടായിരിത്തിലേറെ ഗാനങ്ങളാണ് കൊയന്റേതായി റെക്കോർഡ് ചെയ്യപ്പെട്ടിട്ടുള്ളത്. രണ്ടു പ്രാവശ്യം ഗ്രാമി പുരസ്കാരവും അദ്ദേഹം നേടി. 

1934ൽ ക്യൂബെക്കിലെ ഒരു ഇടത്തരം ജൂത കുടുംബത്തിലാണ് കൊയനിന്റെ ജനനം. എഴുത്തിലും സംഗീതത്തിലുമുള്ള മികവിലൂടെ ലോകത്തെ അതിശയിപ്പിച്ചു ഇദ്ദേഹം. നവ കാലഘട്ടത്തെ ഏറ്റവും അധികം സ്വാധീനിച്ച വ്യക്തിത്വങ്ങളിലൊന്നും കൊയെന്‍ ആണ്. മതവും, രാഷ്ട്രീയവും, മനുഷ്യന്റെ സങ്കീർണമായ ബന്ധങ്ങളും എല്ലാം ചേർന്ന എഴുത്തുകളായിരുന്നു അത്. ബ്യൂട്ടിഫുൾ ലോസേഴ്സ് ആണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ നോവല്‍.