പ്രാർഥന ഗീതങ്ങളിലേക്ക് എംജി ശ്രീകുമാറിന്റെ ഈ പാട്ട‌ും

എം.ജി.ശ്രീകുമാർ

ഓരോ പാട്ടുകൾക്കും ഒരു കഥ പറയുവാനുണ്ടാകും. ഓരോന്നും ഓരോ അനുഭവങ്ങളാണ്. ഈ പാട്ട് പങ്കുവയ്ക്കുന്നത് കുടുംബ ബന്ധങ്ങളുടെ ശക്ത‌ിയെ കുറിച്ചാണ് അത് നഷ്ടപ്പെടുമ്പോഴുളള തീരാ വേദനയെ കുറിച്ചാണ് തിരികെ കിട്ടുമ്പോഴുള്ള അടങ്ങാത്ത ആഹ്ലാദത്തെ കുറിച്ചാണ്. സന്ധ്യയ്ക്ക് മെഴുകി തിര കത്തിച്ചു വച്ചും, നിലവിളക്കിന് മുന്നിലിരുന്നും പ്രാർഥിക്കുമ്പോൾ ഏറ്റവും അധികം പ്രാവശ്യം ദൈവത്തിനോടു പറയുന്നത് കുടുംബം നന്നായി പോകണേയെന്നല്ലേ. അന്നേരം പാടുവാനിതാ മനസിലോർക്കുവാനിതാ ഒരു ഗീതം.

എം ജി ശ്രീകുമാറാണ് ആലപിച്ചിരിക്കുന്നത്. മനോരമ മ്യൂസിക് പുറത്തിറക്കിയ വിഡിയോ ഒരാഴ്ച കൊണ്ട് നല്ല കാഴ്ചക്കാരെയും യുട്യൂബിലൂടെ നേടിയെടുത്തു. ഗോഡ്‌വിൻ വിക്ടർ കടവത്തൂർ രചിച്ച് ജോര്‍ജ് മാത്യു ചെറിയാത്ത് ഈണമിട്ട പാട്ടാണിത്. ദൈവീക നാദം എന്ന ആൽബത്തിലെ പാട്ടാണിത്. അലക്സ് വർഗീസ് ആണ് ദൃശ്യങ്ങളൊരുക്കിയത്.