മധുബാലകൃഷ്ണന്റെ അയ്യപ്പഭക്തിഗാനങ്ങൾ ശ്രീ ഭൂതനാഥം

വ്രതശുദ്ധിയുടേയും ഭക്തിയുടേയും നാളുകളുമായി മണ്ഡകാലം എത്താറായി. ഒപ്പം കൂടുതൽ അയ്യപ്പ ഭക്‌തി ഗാനങ്ങളും. 'ആനയിറങ്ങും മാമലയില്‍'... പോലുള്ള അയ്യപ്പ ഭക്‌തി ഗാനങ്ങള്‍ മലയാളികളുടെ നാവിന്‍തുമ്പത്ത് ഇന്നും നിലനില്‍ക്കുന്ന ഗാനങ്ങളാണ്‌. ഒരു സമയത്ത് കെ ജെ യേശുദാസ് ആലപിച്ച ഒരുപിടി ഭക്തിഗാനങ്ങള്‍ തന്നെയാണ്‌ ഇന്നും അയ്യപ്പ നിത്യഹരിത ഭക്തിഗാനങ്ങളായി നിലനില്‍ക്കുന്നത്. ഒരിടകാലത്ത് അയ്യപ്പഭക്തിഗാനങ്ങള്‍ തമിഴ് ഗാനങ്ങളുടെ ചുവടുപിടിക്കുകയോ, തമിഴ് ചുവകലര്‍ന്നവ ആയി തീരുകയോ ചെയ്‌തു. എന്നാല്‍ ഇതില്‍ നിന്നുമെല്ലാം വ്യത്യസ്തമായി യേശുദാസിന്റെ ഗാനങ്ങളെ ഓര്‍മിപ്പിക്കുന്ന തരത്തില്‍ അയ്യപ്പ ഗാനങ്ങളുമായി എത്തിയിരിക്കുകയാണ്‌ മധുബാലകൃഷ്ണന്‍.

മണ്ഡലകാലം ഭക്തി സാന്ദ്രമാക്കാൻ മധുബാലകൃഷ്ണന്റെ അയ്യപ്പഭക്തി ഗാനം പുറത്തിറക്കിയിരിക്കുന്നത് മനോരമ മ്യൂസിക്കാണ്. ശ്രീ ഭൂതനാഥം എന്ന് പേരിട്ടിരിക്കുന്ന ആൽബത്തിലെ ഗാനങ്ങളെല്ലാം ആലപിച്ചിരിക്കുന്നത് മധു ബാലകൃഷ്ണൻ തന്നെയാണ്. പഴയകാല അയ്യപ്പഭക്തിഗാനങ്ങളെ അനുസ്മരിപ്പിക്കുന്ന ഗാനങ്ങളുടെ വരികൾ ലുമുലാൽ മുല്ലശ്ശേരിയാണ് എഴുതിയിരിക്കുന്നത്. എ.എം.ജി സ്വരത്രയ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നു.

പമ്പാഗണപതി, മലയിൽ വിളക്കുപോൽ, ഹരിഹരസുതനാനന്ദ, ഹരിഹരപുത്രനേ, സ്വാമിയെന്റെ, കറുപ്പുടുത്തു സ്വാമിയായ്, ശബരിമല, സ്വാമി എന്റകത്തോം, ഹരിഹരി ശിവ, അയ്യപ്പചരിത്രം എന്നിങ്ങനെ പത്ത് ഗാനങ്ങളാണ് ആൽബത്തിലുള്ളത്.

ഈ ഗാനങ്ങൾ നിങ്ങളുടെ റിങ് ബാക്ക് ടോൺ ആക്കാൻ: