ഇടവേളയ്ക്കു ശേഷം മീരാനന്ദൻ-വിഡിയോ കാണാം

നേതാവേ ധീരതയോടെ നയിച്ചോളൂ ലക്ഷം ലക്ഷം പിന്നാലെയെന്നത് ഒരു പഴയ മുദ്രാവാക്യമാണ്. ഇപ്പോഴിതാ ഒരു ചിത്രവും അതേ മാതിരിയെത്തിയിരിക്കുന്നു. അങ്ങനെ തന്നെ നേതാവേ അഞ്ചെട്ടണ്ണം പിന്നാലേ....രാഷ്ട്രീയ ആക്ഷേപ ഹാസ്യങ്ങളുടെ ഭാഗമാകാനെത്തിയിരിക്കുകയാണ് അജിത് പൂജപ്പുരയൊരുക്കുന്ന ഈ ചിത്രം. സിനിമയിലെ എം ജയചന്ദ്രൻ ഈണമിട്ട പാട്ട് ഇതിനോടകം ശ്രദ്ധ നേടിയെടുത്തു.ഒരിടവേളയ്ക്കു ശേഷം മീരാ നന്ദൻ അഭിനയിക്കുന്ന ചിത്രമാണിത്. നരെയ്ൻ ആണ് നായകൻ.

 ഹരിചരണിന്റെയും സംഗീതയുടെയും വ്യത്യസ്തമായ ആലാപന ശൈലിയാണ് പാട്ടിന്റെ ഏറ്റവും വലിയ പ്രത്യേകത. മുരുകൻ കാട്ടാക്കടയുടെ ശക്തമായ പാട്ടെഴുത്തു മറ്റൊന്നും. ഭഗവാൻ അനന്തപത്മാനഭനെ വണങ്ങിക്കൊണ്ടാരംഭിക്കുന്ന പാട്ടിനെ തീർത്തും നാടൻ താളത്തിൽ ഹരിചരണും സംഗീതയും പാടിപ്പൂർത്തിയാക്കിയിരിക്കുന്നു. നരെയ്നും മീരാനന്ദനും ചേർന്നുള്ള നൃത്തരംഗവും പാട്ടിന് ഭംഗിയേറ്റി.