മീസ ബ്യൂട്ടി: റെമോയിലെ പുതിയ പാട്ട്

തരംഗമാകുവാൻ റെമോയിലെ മൂന്നാം ഗാനവുമെത്തി. അനിരുദ്ധ് രവിചന്ദർ ഈണമിട്ട പാട്ടുകളാണ് ഈ ചിത്രത്തിലുള്ളത്. മലയാളി നടി കീർത്തി സുരേഷും ശിവകാർത്തികേയനും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിലെ മറ്റു രണ്ടു ഗാനങ്ങളും 10 ലക്ഷത്തിലധികം പ്രാവശ്യമാണു യുട്യൂബ് വഴി ആളുകൾ കണ്ടത്. മീസ ബ്യൂട്ടി എന്ന ഈ പാട്ടിനും മികച്ച പ്രേക്ഷക പിന്തുണയാണു ലഭിച്ചത്.

വിവേക് എഴുതിയ ഗാനം റിച്ചാര്‍ഡിനൊപ്പം അനിരുദ്ധ് രവിചന്ദറും ചേർന്നാണു പാടിയത്. ഭാഗ്യരാജ് കണ്ണൻ സംവിധാനം ചെയ്യുന്ന ചിത്രം ആർ ഡി രാജയാണു നിർമ്മിക്കുന്നത്.