എംജി ശ്രീകുമാർ ബാൻഡുമായി എത്തുന്നു

മലയാളത്തിന്റെ പ്രിയഗായകൻ എംജി ശ്രീകുമാർ ബാൻഡുമായി എത്തുന്നു. എംജീസ് എന്നായിരിക്കും ബാൻഡിന്റെ പേര് എന്നും കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കാനും ആരാധകരോട് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഇന്ന് നാം കാണുന്ന ബാൻഡുകളിൽ നിന്ന് വ്യത്യസ്തമായിരിക്കും തന്റെ ബാൻഡ്. ക്ലാസിക്കൽ ബേസിലുള്ളൊരു ബാൻഡാണ് ഉദ്ദേശിക്കുന്നത്, എന്നാൽ മലയാളം, ഹിന്ദി, തമിഴ് തുടങ്ങിയ ഭാഷകളിലെ എല്ലാ തരത്തിലുമുള്ള പാട്ടുകളും ബാൻഡിൽ ഉൾക്കൊള്ളിക്കുമെന്നും മനോരമ ഓൺലൈന് നൽകി അഭിമുഖത്തിൽ എംജി ശ്രീകുമാർ പറഞ്ഞു.