മോളി കണ്ണാമാലി റോക്‌സ്

കേരള കഫേയിലെ ബ്രിഡ്ജ് എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ നടിയാണ് മോളി കണ്ണമാലി. ബ്രിഡ്ജിലേയും അൻവറിലേയും ചെറിയ വേഷങ്ങൾക്ക് ശേഷം സന്ത്യൻ അന്തിക്കാടിന്റെ പുതിയ തീരങ്ങൾ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ ചവിട്ടു നാടക കലാകാരി മോളി കണ്ണമാലി പാട്ട് പാടി തകർക്കുകയാണ്.

ജസ്റ്റ് മാരീഡ് എന്ന ചിത്രത്തിനു വേണ്ടി മോളി പാടിയ, 'കാലം കഥ പറയണ നേരം കാതോർക്കാൻ എന്തു രസം' എന്ന ഗാനം പുറത്തിറങ്ങി. റോക്ക് താരത്തെപ്പോലെയുള്ള വസ്ത്രങ്ങൾ ധരിച്ച് മോളിയെത്തുന്ന ഗാനം ബിബി മാത്യുവും മോളി കണ്ണമാലിയും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. സജിമോൻ ജനാർദ്ദനന്റെ വരികൾക്ക് ദ ഫോർ സംഗീതം നിർവ്വഹിച്ചിരിക്കുന്നു.

സാജൻ ജോണി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജസ്റ്റ് മാരീഡ്. ബെന്നി എസ്ത്താക്ക് തിരക്കഥയെഴുതിയിരിക്കുന്ന ചിത്രത്തിൽ ശ്രീറാം രാമചന്ദ്രൻ, നീരജ് മാധവ്, സീമ ജി നായർ, ജോയ് മാത്യു, പൊന്നമ്മ ബാബു, സേതുലക്ഷ്മി, ജയകൃഷ്ണൻ തുടങ്ങിയവരാണ് അഭിനയിക്കുന്നത്. ബിഗ് ഡ്രീം എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ ഡോ. ജ്യോതി കുമാർ, ഡോ. ബൈജു എസ് എന്നിവർ നിർമ്മിക്കുന്ന ചിത്രം ഉടൻ തീയേറ്ററിലെത്തും.