ചാരിറ്റിക്കായി മ്യൂസിക് ബാൻഡ് ഫെസ്റ്റിവൽ

അനാഥരെ സഹായിക്കാനും, നിർധനരായ രോഗികൾക്ക് ചികിത്സാ ധനസഹായത്തിനുമായി കൊല്ലം ജില്ലയിൽ മ്യൂസിക് ബാൻഡ് ഫെസ്റ്റ് ഒരുങ്ങുന്നു. കൊല്ലം ,ആലപ്പുഴ , തിരുവനന്തപുരം ജില്ലകളിൽ നിന്നുള്ള എട്ടോളം പ്രമുഖ മ്യൂസിക് ബാൻഡുകൾ ഫെസ്റ്റിവലിൽ പങ്കെടുക്കും. റിവേർബ്സ്, ന്യൂറോൺസ്, ആലാപ്സ്, എസ്കേപ് മീഡിയം, അധോലോകം, മൈൻഡ് ഫീൽഡ്, ഓർഗനൈസ്ഡ് മാഡ്നെസ്, ന്യൂഡിൽസ് ആലാപ്സ് തുടങ്ങിയവ ബാൻഡുകളാണ് പങ്കെടുക്കുന്നത്.

ഫെസ്റ്റിവലിൽ പ്രവേശനം സൗജന്യമായിരിക്കും. പരിപാടി നടക്കുന്ന സ്ഥലത്തു സ്ഥാപിച്ച ചാരിറ്റി ബോക്സിൽ ജനങ്ങൾക്ക് ഇഷ്ടമുള്ള പണം നിക്ഷേപിക്കാം. ഇവ പിന്നീട് അർഹരായ നിർധനർക്ക് സഹായധനമായി നൽകും.
നാളെ വൈകിട്ട് മൂന്നു മണി മുതൽ ഒൻപതര വരെ പീരങ്കി മൈതാനത്തു വച്ചു നടക്കുന്ന ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്
ക്വയിലോൺ യൂണിഫൈഡ് എൻ കോറും (ക്യു) ജാജീസ് ഗ്രൂപ്പും ചേർന്നാണ്.